ജീവിതം

മുതലകള്‍ക്ക് മുകളില്‍ കയറിയിരിക്കും, ഒപ്പം നീന്തും; ഇത് മുതലകളെ വിരുന്നൂട്ടുന്ന ഒരു നാടിന്റെ കഥ  

സമകാലിക മലയാളം ഡെസ്ക്

ഭൂമുഖത്തുള്ള ജന്തുവര്‍ഗ്ഗത്തില്‍ ഏറ്റവും അപകടകാരിയെന്ന തരത്തിലാണ് പലപ്പോഴും മുതലകളോടുള്ള മനുഷ്യന്റെ പെരുമാറ്റം. എന്നാല്‍ ആഫ്രിക്കയിലെ ബുര്‍ക്കിന ഫാസോ എന്ന ഗ്രാമത്തില്‍ ഇങ്ങനെയല്ല. ഇവിടെ ഒരു മനുഷ്യന്‍ മുതലയുടെ മുതുകത്തുകയറി ഇരിക്കുന്നതും മുതലകള്‍ക്കൊപ്പം നീന്തുന്നതുമൊന്നും അപൂര്‍വ്വമോ അസാധാരണമോ ആയ സംഭവകഥകളാകുന്നില്ല.

ബുര്‍ക്കിനയിലെ കുളങ്ങളില്‍ 100ഓളം മുതലകളെ കാണാനാകും. ഇതേ കുളങ്ങളില്‍ ഇവയ്‌ക്കൊപ്പം മനിഷ്യരിറങ്ങി കുളിക്കുന്നതും കാണാം. ചെറുപ്പം മുതല്‍ അടുത്തിടപഴകുന്നതുകൊണ്ടുതന്നെ മുതലകള്‍ക്കരികിലേക്ക് എത്തുന്നതോ അവയുടെ മുതുകില്‍ കയറി ഇരിക്കുന്നതോ ഇന്നാട്ടുകാര്‍ക്ക് ഒരു പ്രശ്‌നമല്ല. അവ ആരേയും ഒന്നും ചെയ്യുകയില്ലെന്നാണ് ഇവരുടെ വാക്കുകള്‍.

15നൂറ്റാണ്ടുമുതല്‍ തങ്ങള്‍ ഇങ്ങനെയാണെന്നാണ് ഇവര്‍ പറയുന്നത്. ഒരിക്കല്‍ വരള്‍ച്ചയുണ്ടായപ്പോള്‍ ഇവിടുത്തെ മുതലകളായിരുന്നു ഈ ഗ്രാമത്തിലെ സ്ത്രീകളെ വെള്ളമുള്ള കുളങ്ങളിലേയ്ക്ക് എത്തിച്ചത്. ഇതിന് നന്ദി സൂചകമായി ഗ്രാമവാസികള്‍ മുതലകള്‍ക്കായി ഒരു വലിയ വിരുന്നുതന്നെ സംഘടിപ്പിച്ചിരുന്നു. ഇപ്പോഴും എല്ലാ വര്‍ഷവും ഇവര്‍ ഈ വിരുന്ന് തുടര്‍ന്നുപോരുന്നു. കൂം ലാക്രെ എന്നാണ് ഈ വിരുന്നിന് ഇവര്‍ പേര് നല്‍കിയിട്ടുള്ള്. 

തങ്ങളുടെ പൂര്‍വീകരുടെ ആത്മാക്കളായാണ് മുതലകളെ ബുര്‍ക്കിന നിവാസികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ അവയിലൊന്ന് ചത്താല്‍ മനുഷ്യര്‍ക്കു നടത്തുന്നതുപോലെതന്നെയുള്ള അന്ത്യകര്‍മ്മങ്ങള്‍ ഇവര്‍ ചെയ്യും. ഗ്രാമത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതകാണുമ്പോള്‍ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് മുകലകള്‍ കരയുമെന്ന് ഇവര്‍ പറയുന്നു. 

മനുഷ്യനും മുതലകളും തമ്മിലുള്ള ഈ അസാധാരണ ബന്ധത്തിന്റെ കഥകേട്ട് അത് വിശ്വസിക്കാതെ നേരിട്ട് കണ്ട് ബോധ്യപ്പെടാനായി ഇവിടെയെത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ്. പ്രതിവര്‍ഷം പതിനായിരത്തോളം പേര്‍ ഗ്രാമം സന്ദര്‍ശിച്ച് മടങ്ങുന്നു.  

സഞ്ചാരികള്‍ എത്തുമ്പോള്‍ മുതലകള്‍ കുളത്തില്‍ നിന്ന് കരയില്‍ വരാതിരുന്നാല്‍ ഒരു കോഴിയെ വടിയുടെ അറ്റത്ത് കെട്ടിതൂക്കി ഇവയുടെ മുന്നില്‍ കാണിക്കും. ഇതുപയോഗിച്ച് മുതലകളെ കുളത്തിന്റെ കരയിലേക്ക് എത്തിക്കും. ഇത്തരത്തില്‍ ഇവിടെയെത്തുന്ന സഞ്ചാരികളും മുതലകള്‍ക്കൊപ്പം സമയം  ചിലവഴിച്ച് അവയ്‌ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത് മടങ്ങാറാണ് പതിവ്. ജീവിതത്തിലാദ്യമയി മുതലയുടെ മുകളില്‍ കയറിയിരുന്നതിന്റെ ആശ്ചര്യം വിട്ടുമാറാതെയാണ് ഇവിടെയെത്തുന്നവര്‍ ഗ്രാമത്തില്‍ നിന്ന് യാത്രയാകുന്നത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ