ജീവിതം

മൈക്കിള്‍ ജാക്‌സന്റെ ആന മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു; ആന മൂണ്‍വാക്ക് ചെയ്ത് തിരിച്ചുവരട്ടെയെന്ന് ജീവനക്കാര്‍  

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ കൈവശമിരുന്ന ആന മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ എന്ന മൃഗശാലയില്‍ നിന്നാണ് അലി എന്ന ആന രക്ഷപെട്ടത്. രക്ഷപ്പെട്ടോടിയ ആന തിരികെ മൃഗശാലയിലേക്കുതന്നെ എത്തുകയും ചെയ്തു.

മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ അബദ്ധത്തില്‍ തുറന്നിട്ട വഴിയിലൂടെയായിരുന്നു ആനയുടെ രക്ഷപ്പെടല്‍. എന്നാല്‍ ആനയുടെ പരിശീലകര്‍ക്ക് 20മിനിറ്റിനുള്ളില്‍ അലിയെ തിരിച്ച് മ്യഗശാലയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കാട്ടി വിളിച്ചപ്പോള്‍ അലി അനുസരണയോടെ പരിശീലകര്‍ക്കൊപ്പം പോരുകയായിരുന്നു. 

മൃഗശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അലിയുടെ രക്ഷപ്പെടലും തിരിച്ചുവരവും അധികൃതര്‍ പുറത്തുവിട്ടത്. 1997മുതല്‍ അലി മൃഗശാലയുടെ പരിപാലനത്തിലാണെന്നും ഒരിക്കല്‍പോലും അലി സന്ദര്‍ശകരെ ആക്രമിക്കുകയൊ  അവര്‍ക്ക്  ഭീഷണിയാക്കുകയൊ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അലിയെ തിരികെ മൃഗശാലയിലെത്തിച്ച പരിശീലകരെ അധികൃതര്‍ പോസ്റ്റില്‍ അഭിനന്ദിക്കുന്നുമുണ്ട്.

അലിയുടെ ചിത്രം പങ്കുവച്ചുള്ള ഈ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകളും എത്തിക്കഴിഞ്ഞു. മൈക്കിള്‍ ജാക്‌സണ്‍ സ്‌റ്റെപ്പുകളും ജിഫുകളുമാണ് ഭൂരിഭാഗം കമന്റുകളും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍