ജീവിതം

കാറിന്റെ ചില്ല് തല്ലിപ്പൊട്ടിച്ച് പൊലീസുകാരന്‍ ഓടി, അകത്തു കുടുങ്ങിപ്പോയ കരടി പുറത്തു ചാടി; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ക്ഷണം തേടിയാണ് ഭീമന്‍ കരടി കാറിന്റെ അടുത്തെത്തിയത്. എന്നാല്‍ എങ്ങനെയോ കരടി കാറിനുള്ളില്‍ കുടുങ്ങിപ്പോയി. കാറിനുള്ളില്‍ കിടന്ന് പരക്കംപാഞ്ഞ കരടിയ്ക്ക് അവസാനം രക്ഷകനായത് പൊലീസ് ഉദ്യോഗസ്ഥന്‍. കാറിന്റെ ചില്ല് പൊട്ടിച്ചാണ് കരടി ഉദ്യോഗസ്ഥന്‍ കരടിക്കുള്ള വഴിഒരുക്കിയത്. സംഭവം ക്യാമറയില്‍ പതിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കരടിയ്ക്കായുള്ള രക്ഷാപ്രവര്‍ത്തനം. കാലിഫോര്‍ണിയയിലെ പ്ലേസര്‍ കൗണ്ടിയിലാണ് സംഭവമുണ്ടായത്. 

കാറില്‍ പെട്ടുപോയതിന്റെ സംഭ്രമത്തില്‍ കരടി അക്രമിക്കുമോ എന്ന പേടി പൊലീസിനുണ്ടായിരുന്നു. അതിനാല്‍ വളരെ ശ്രദ്ധയോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. ആദ്യം ചില്ലുപൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടാമത് ആഞ്ഞ് ഇടിച്ച് ചില്ല് പൊട്ടിച്ചതിന് ശേഷം സുരക്ഷിതസ്ഥാനത്തേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ ഓടി. പൊട്ടിയ ചില്ലിലൂടെ കരടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.കരടിക്ക് പരുക്കുകളില്ല.

എന്നാല്‍ കാറിന്റെ അവസ്ഥ അത്ര സുഖകരമല്ല. കുടുങ്ങിയ സമയത്ത് പരമാവധി അക്രമം അഴിച്ചുവിട്ടാണ് കരടി പോയത്. കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായി നശിച്ച നിലയിലാണ്. ലേക് തോഹെയ്ക്ക് സമീപമുള്ള കാറിലാണ് കരടി കുടുങ്ങിയത്. പ്ലേസര്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് കരടിയുടെ നാടകീയമായ രക്ഷപ്പെടല്‍ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം