ജീവിതം

ക്യാന്‍സറാണെന്ന് കരുതി ചികിത്സയ്‌ക്കെത്തി; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഭക്ഷണ പദാര്‍ത്ഥം

സമകാലിക മലയാളം ഡെസ്ക്

ആലുവ; ക്യാന്‍സര്‍ ആണെന്ന് കരുതിയാണ് തൊടുപുഴ സ്വദേശിനിയായ ചിന്നമ്മ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ക്യാന്‍സറിന്റെ എല്ലാ ലക്ഷണങ്ങളും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് യഥാര്‍ത്ഥ വില്ലന്‍ പുറത്തുവന്നത്. ശ്വാസകോശത്തില്‍ കുടുങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ചിന്നമ്മയുടെ ജീവന് ഭീഷണി സൃഷ്ടിച്ചത്. വില്ലനെ കണ്ടെത്തിയതോടെ ചിന്നമ്മയുടെ ശരീരത്തില്‍ നിന്ന് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്തു. 

ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ചിന്നമ്മയെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുവരുന്നത്. ശരീരത്തിലെ ഹൈഡ്രജന്റെ അളവ് കുറഞ്ഞതയി കണ്ടെത്തി. തുടര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി രാജഗിരിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ശ്വാസകോശത്തില്‍ അണുബാധ, വെള്ളക്കെട്ട് എന്നിവ സംശയിച്ച് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇടത്തെ ശ്വാസകോശം പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തി. 

ശ്വാസനാളത്തിന്റെ അടിഭാഗത്തെ തടിപ്പു കാരണമാണ് ഇടതുശ്വാസകോശം ചുരുങ്ങി ഇരുന്നത്. അതുകൊണ്ട് അര്‍ബുധമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് രോഗിയുടെ കൃത്രിമ ശ്വാസകുഴലിലേക്ക് ബ്രോങ്കോസ്‌കോപ്പ് കടത്തി പരിശോധിച്ചപ്പോഴാണ് പ്രധാന ശ്വാസനാളിയുടെ താഴ്ഭാഗം തൊട്ട് ഇടതുവശത്തെ ശ്വാസനാളം വരെ ആഹാരപദാര്‍ത്ഥം കുടുങ്ങിക്കിടക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് വലിച്ചെടുത്ത് 'അര്‍ബുദം' നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ