ജീവിതം

വളര്‍ത്തിയ പൂച്ചകളിലൊന്ന് ചത്തു; യുവതിയെ നാടുകടത്താന്‍ കോടതി ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

ചെറിയ കുറ്റങ്ങള്‍ക്ക് കഠിനമായ ശിക്ഷ വിധിക്കുന്ന വാര്‍ത്തകള്‍ അറബ് ലോകത്ത് നിന്നും നമുക്ക് മുന്നിലേക്കെത്താറുണ്ട്. പൂച്ചകളെ ശരിക്ക് പരിപാലിക്കാതിരുന്നതിന് യുവതിയെ നാടുകടത്താന്‍ കോടതി ഉത്തരവിട്ട വാര്‍ത്തയാണ് ഇപ്പോള്‍ അറബ് ലോകത്ത് നിന്നും വരുന്നത്. 

അബുദാബിയിലാണ് സംഭവം. പൂച്ചകളെ വളര്‍ത്തി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയായിരുന്നു യുവതി ചെയ്തിരുന്നത്. വീട്ടിലെ ഒരു മുറിക്കുള്ളില്‍ ഇവര്‍ 40 പൂച്ചകളെയായിരുന്നു അടച്ചിട്ട് വളര്‍ത്തിയത്. മോശമായ  സാഹചര്യത്തില്‍ വളര്‍ത്തിയ പൂച്ചകളുടെ ആരോഗ്യസ്ഥിതി വഷളായിരുന്നുവെന്ന് ഖലീജ് ടൈംസിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതില്‍ ഒരു പൂച്ചയ്ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. പൂച്ച ചത്തതിന് പിന്നാലെ യുവതിയുടെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം പുറത്തേക്കെത്തിയതോടെ സംഭവം പുറം ലോകം അറിയുകയും കോടതിക്ക് മുന്നിലേക്ക് എത്തുകയുമായിരുന്നു. പൂച്ചകളെ വേണ്ടവിധം പരിപാലിക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ഭക്ഷണം ലഭിക്കാതെ ശോചനീയാവസ്ഥയിലായിരുന്നു പൂച്ചകളെ അധികൃതര്‍ വീട്ടില്‍ നിന്നും കണ്ടെത്തുന്ന സമയം. 

അയല്‍വാസികളുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രോസിക്യൂട്ടറുടെ നിര്‍ദേശ പ്രകാരം യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. യുവതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി അവരെ യുഎഇയില്‍ നിന്നും നാടുകടത്താന്‍ ഉത്തരവിടുകയും, പിഴ വിധിക്കുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും