ജീവിതം

പ്രണയം കൂടിയാല്‍ തടിയും കൂടും; യുവാക്കളുടെ നെഞ്ചിടിപ്പ് കൂട്ടി പുതിയ പഠനറിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


 
ണ്ണം വെക്കുന്നതിനെ വലിയ പ്രശ്‌നമായി കാണുന്നവരാണ് ഭൂരിഭാഗം വരുന്ന ചെറുപ്പക്കാരും. ഉള്ള വണ്ണം കുറയ്ക്കാന്‍ എന്ത് ചെയ്യാനും അവര്‍ തയാറാകും. എന്നാല്‍ തടിവെക്കുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തല്‍ യുവാക്കളെ ശരിക്ക് ഞെട്ടിച്ചിരിക്കുകയാണ്. ഗൗരവമായി പ്രണയബന്ധമുള്ളവര്‍ക്ക് തടികൂടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുള്ള കാരണവും ഗവേഷകര്‍ വിശദീകരിക്കുന്നുണ്ട്. 

ഓസ്‌ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. പ്രണയമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രണയികള്‍ക്ക് ഭാരം കൂടുതലാണ്. ആരോഗ്യകരമായ ജീവിതം നയിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറിയും പഴവും ഉള്‍പ്പെടുത്തുന്നവര്‍ക്കുമെല്ലാം പ്രണയം കാരണം തടികൂടുന്നുണ്ട്. 

തന്റെ പങ്കാളിയെ ഇംപ്രസ് ചെയ്യേണ്ട ആവശ്യമില്ലാത്തതായിരിക്കും വണ്ണക്കൂടുതലിന് കാരണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റെഫാനി സ്‌കോപ്പെ പറഞ്ഞു. ഇതിനൊപ്പം കുട്ടികള്‍ കൂടി ഉണ്ടായാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ ബാക്കി വെക്കുന്ന ഭക്ഷണവും അവരുടെ സ്‌നാക്‌സുമെല്ലാം കഴിക്കുന്നതും വണ്ണം വെക്കാന്‍ കാരണമാകും. 

തന്റെ പങ്കാളിയെ ആകര്‍ഷിക്കാന്‍ സ്ലിമ്മായി ഇരിക്കേണ്ട ആവശ്യമില്ലെന്ന് ചിന്തിക്കുന്ന ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നും വെക്കില്ല. ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഒരുപാട് ഭക്ഷണം കഴിക്കുന്നതോടെ ഇവര്‍ വണ്ണംവയ്ക്കും. വൈകുന്നേരങ്ങളില്‍ ചെറു ഭക്ഷണവുമായി ടിവി കാണാനും സംസാരിക്കാനുമെല്ലാം ഇരിക്കുന്നതും ഇതിനുള്ള മറ്റു കാരണങ്ങളാണ്. എന്നാല്‍ അനാരോഗ്യകരമായ ജീവിതരീതിയില്‍ നിന്നല്ല ഭാരം വര്‍ധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. മദ്യം പുകവലി, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗിക്കാത്തവരിലും ഇത് കാണുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ