ജീവിതം

ജ്യൂസ് കട ഉടമ ഉടുമ്പുകളെ വാങ്ങാന്‍ ചെലവാക്കിയത് രണ്ട് ലക്ഷം; ലക്ഷപ്രഭുവിനെ കാണാന്‍ തിങ്ങിക്കൂടി ജനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു ജ്യൂസ് കടയില്‍ മാത്രം ആളുകളുടെ തിരക്കായിരുന്നു. എന്നാല്‍ ജ്യൂസ് കുടിക്കാനായിരുന്നില്ല അവര്‍ വന്നത്. കടയില്‍ പുതുതായി എത്തിയ ഒരു അതിഥിയെ കാണാനായിരുന്നു. ജ്യൂസ് കട ഉടമ രണ്ട് ലക്ഷം രൂപ മുടക്കി വാങ്ങിയ ഉടുമ്പുകളായിരുന്നു താരം. തന്റെ പ്രീയപ്പെട്ട വളര്‍ത്തുമൃഗത്തെ സ്വന്തമാക്കാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് രാജു സാഗര്‍ ചെലവാക്കിയത്. 

4.5 ഫീറ്റ് വീതിയുള്ള രണ്ട് ഉടുമ്പുകളെ മുംബൈയില്‍ നിന്നാണ് ഇയാള്‍ വാങ്ങിയത്. നിലവില്‍ രാജു സാഗറിന് അഞ്ച് ഓന്തുകളെ വളര്‍ത്തുന്നുണ്ട്. ഉടുമ്പിനെ വളര്‍ത്തണമെന്ന താജുവിന്റെ നീണ്ടനാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്. തന്റെ പ്രീയപ്പെട്ട ഉടുമ്പുകളുടെ ശരീരത്തിലുള്ള ഡിസൈനുകളില്‍ അഭിമാനിക്കുകയാണ് ഇയാള്‍ ഇവ പ്രകൃതിയുടെ വരദാനമാണെന്നാണ് രാജു പറയുന്നത്. 

എഎന്‍ഐയാണ് ഇതിനെക്കുറിച്ച് വാര്‍ത്ത നല്‍കിയത്. വമ്പന്‍ ഉടുമ്പിനെ കാണാന്‍ ജ്യൂസ് കടയുടെ മുന്നില്‍ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ ഉടുമ്പിനെ എടുത്ത് തന്റെ കഴുത്തില്‍വെച്ചു. 

ഉടുമ്പുകള്‍ ഉപദ്രവകാരിയല്ലെന്നാണ് രാജു പറയുന്നത്. കണ്ടാല്‍ അപകടകാരിയാണെന്ന് തോന്നുമെങ്കിലും ഉടുമ്പ് ശരിക്കും ഉപദ്രവിക്കില്ല. ഒരിക്കലും ഒരു കുഞ്ഞിനെ ഉപദ്രവിക്കില്ല. തന്റെ ശരീരത്തിലേക്ക് ഒരു ഉടുമ്പനെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു. ഉടുമ്പുകള്‍ സസ്യാഹാരിയാണ്. കാരറ്റ്, മത്തങ്ങ, ഉള്‍പ്പടെയുള്ള പച്ചക്കറികളാണ് പ്രധാന ആഹാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം