ജീവിതം

സിനിമ തീയറ്ററില്‍ സീറ്റിന് ഇടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു; അപകടം താഴെ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ

സമകാലിക മലയാളം ഡെസ്ക്

താഴെ വീണ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിനിമ തീയറ്ററിലെ സീറ്റിന് ഇടയില്‍ തല കുടുങ്ങി യുവാവ് മരിച്ചു. ഹൃദയാഘാതം വന്നതാണ് മരണത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലുള്ള സ്റ്റാര്‍ സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യു സിനിമയില്‍ വെച്ചാണ് സംഭവമുണ്ടായത്. 

ആഡംബര സീറ്റുകളായി കണക്കാക്കുന്ന ഗോള്‍ഡ് ക്ലാസ്സിലെ രണ്ട് സീറ്റുകള്‍ക്കിടയിലേക്കാണ് മൊബൈല്‍ വീണുപോയത്. തുടര്‍ന്ന് ഇത് എടുക്കാന്‍ യുവാവ് ശ്രമിച്ചു. ഈ സമയത്ത് കാല്‍വെക്കുന്നതിനുള്ള ഇലക്ടോണിക് ഫുട്‌റസ്റ്റ് താഴ്ന്നതോടെ തല ഇതിനിടിയില്‍ കുടുങ്ങി. ഇത് കണ്ട് യുവാവിന്റെ പങ്കാളിയും തീയറ്ററിലെ ജീവനക്കാരും തല പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കസേരയുടെ ലെഗ്‌റസ്റ്റ് തകര്‍ന്നതോടെയാണ് യുവാവ് രക്ഷപ്പെട്ടത്. 

എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് യുവാവിനെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മാര്‍ച്ച് ഒന്‍പതിനാണ് സംഭവമുണ്ടാകുന്നത്. ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മാര്‍ച്ച് 16 ന് മരിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്