ജീവിതം

വീടിനുള്ളില്‍ കയറി ചെരുപ്പ് വിഴുങ്ങി, പാമ്പിന്റെ വയറു കീറി പുറത്തെടുത്തു(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അനധികൃതമായി വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നു വരാന്‍ പാമ്പുകള്‍ക്ക് ഒരു മടിയുമില്ല. വീട്ടുകാരെ കുഴക്കി ഒളിച്ചുകളിക്കാനും അവര്‍ വിരുതന്മാര്‍ തന്നെ. പക്ഷേ ഓസ്‌ട്രേലിയയില്‍ വീടിനുള്ളില്‍ കടന്ന് വീട്ടുകാരെ കുഴയ്ക്കാമെന്ന് കരുതിയ പാമ്പിന് എട്ടിന്റെ പണി തന്നെ കിട്ടി. 

വീട്ടിലേക്ക് കയറിക്കൂടിയ പാമ്പ് ചെരുപ്പ് വിഴുങ്ങുകയായിരുന്നു. പാമ്പു പിടുത്തക്കാരനെ വിളിച്ച് പാമ്പിനെ വീട്ടില്‍ നിന്നും പുറത്തെടുത്ത്. ചെരുപ്പിരുന്നിടത്ത് ഒരെണ്ണം മാത്രമേയുള്ളെന്ന് കണ്ടതോടെ പാമ്പ് ഒരെണ്ണം അകത്താക്കി കഴിഞ്ഞെന്ന് വീട്ടുകാര്‍ക്കും പാമ്പു പിടുത്തക്കാര്‍ക്കും മനസിലായി. 

പിന്നാലെ പാമ്പുമായി അവര്‍ മൃഗശാലയിലേക്ക് പോയി. ശസ്ത്രക്രീയയിലൂടെ ചെരുപ്പ് പുറത്തെടുക്കുകയും ചെയ്ത് പാമ്പിന്റെ ജീവന്‍ അവര്‍ രക്ഷിച്ചിട്ടുണ്ട്. പാമ്പിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രീയയിലൂടെ ചെരുപ്പ് പുറത്തെടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ ഇത് വൈറലായി പടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്