ജീവിതം

സിംഹക്കൂട്ടിലെ മണമറിയാന്‍ ശ്രമിച്ചു: കൂട്ടില്‍ കയറിയ പാര്‍ക്ക് ഉടമയ്ക്ക് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

സിംഹക്കൂട്ടില്‍ കയറുന്നതിന്റെയും വന്യമൃഗങ്ങളെ ഇണക്കുന്നതിന്റെയുമെല്ലാം രസകരമായ വീഡിയോകള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് പുറത്തു വരാറുണ്ട്. മൃഗങ്ങളെ ഇണക്കാന്‍ കഴിവുള്ളവര്‍ മാത്രമേ അങ്ങനെ സാഹസികമായി കൂട്ടില്‍ കയറാറുമുള്ളു. എന്നാല്‍ സിംഹത്തിന്റെ കൂട്ടില്‍ കയറി അപകടകരമായി പരിക്കേറ്റിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു വൈല്‍ഡ്‌ലൈഫ് പാര്‍ക്കിന്റെ ഉടമക്ക്. 

മൈക്ക് ഹഡ്ജ് എന്ന 67കാരന്‍ വളരെ സ്വാഭാവികമായാണ് സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചത്. സൗത്ത് ആഫ്രിക്കയിലെ മാര്‍കലെ പ്രെഡേറ്റര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ ഉടമ കൂടിയാണദ്ദേഹം. ഇദ്ദേഹം കൂട്ടിലേക്ക് പ്രവേശിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ സിംഹം ഓടി വന്ന് ആക്രമിക്കുകയായിരുന്നു.

സിംഹത്തിന്റെ മട്ടും ഭാവവും ശരിയല്ലെന്ന് തോന്നിയ മൈക്ക് ആദ്യം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിംഹം അതിലും ഫാസ്റ്റ് ആയിരുന്നു. പാഞ്ഞടുത്ത സിംഹം മൈക്കിനെ വലിച്ചിഴച്ച് കൂടിന് നടുവിലേക്ക് കൊണ്ടുപോയി. കഴുത്തിനും താടിയെല്ലിനും പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാഗ്യവശാല്‍ മാത്രമാണ് മൈക്കിന് സിംഹത്തിന്റ് ആക്രമണത്തില്‍ നിന്നും ജീവനെങ്കിലും തിരിച്ചുകിട്ടിയത്. 

അതേസമയം സിംഹക്കൂട്ടില്‍ ഉണ്ടാകുന്ന ഗന്ധം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് മൈക്ക് ഹഡ്ജ് കൂട്ടിലേക്ക് കയറിയതെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നത്. ഏതായാലും സിംഹത്തിന് അതിഷ്ടപ്പെട്ടില്ല. തന്റെ പരിധിയിലേക്ക് അതിക്രമിച്ച് കയറിയയാളെ ആ ജീവി ശെരിപ്പെടുത്തിക്കളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്