ജീവിതം

'എനിക്ക്‌ ഒറ്റയ്ക്ക് മരിക്കേണ്ട, ആരെങ്കിലും ഏറ്റെടുക്കൂ'; സ്‌നേഹിക്കാന്‍ ഒരു കുടുംബത്തേയും കാത്ത് 85 കാരന്‍

സമകാലിക മലയാളം ഡെസ്ക്

നുഷ്യരെ ഏകാന്തത വേട്ടയാടുന്നത് പ്രായമാകുമ്പോഴാണ്. എന്നാല്‍ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ നിന്ന് മോചനം കിട്ടുന്നതിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ മാത്രമേ പലര്‍ക്കും സാധിക്കാറൊള്ളൂ. എന്നാല്‍ ചൈനയിലെ ഹാന്‍ സിചെങ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്. ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിലാണ് ഈ 85 കാരന്‍. അതിനായി തന്നെ ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവരെ തേടിക്കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. 

ഡിസംബറിലാണ് ഹാന്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഇതിനായി പോസ്റ്ററുകള്‍ തയാറാക്കി ഒട്ടിക്കാന്‍ തുടങ്ങി. തന്റെ വ്യക്തിപരമായ വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റര്‍. 'ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ മനുഷ്യന്‍, ശക്തമായ ശരീരം. പാചകം ചെയ്യാനും സാധനങ്ങള്‍ വാങ്ങാനും സ്വന്തം കാര്യങ്ങള്‍ നോക്കാനും സാധിക്കും. ഗുരുതരമായ രോഗങ്ങളൊന്നുമില്ല. ടിയാന്‍ജിനിലെ സൈന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിരമിച്ചു, മാസം 63,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.' അദ്ദേഹം കുറിച്ചു. 

നേഴ്‌സിങ് ഹോമിലേക്ക് പോകാന്‍ ഹാനിന് താല്‍പ്പര്യമില്ല. നല്ല ഹൃദയത്തിന് ഉടമകളായ ഏതെങ്കിലും വ്യക്തിയോ കുടുംബമോ തന്നെ ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം. വയസുകാലത്ത് തന്നെ പരിചരിക്കണം മരിച്ചുകഴിഞ്ഞാല്‍ ശരീരം സംസ്‌കരിക്കുകയും ചെയ്യണം. ഇത് മാത്രമാണ് ഹാനിന്റെ ആഗ്രഹം. 

വര്‍ഷങ്ങളായി ഹാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചു. മകനായി ബന്ധമൊന്നുമില്ല. അയല്‍വാസികള്‍ക്കാണെങ്കില്‍ കുട്ടികളും പ്രായമായ മാതാപിതാക്കളുമൊക്കെയുണ്ട്. പ്രായം 85 ആയി എന്നു കരുതി അതിന്റെ അവശതകളൊന്നും ഹാനിന് ഇല്ല. സ്വന്തമായി സൈക്കിള്‍ ചവിട്ടിപ്പോയാണ് അദ്ദേഹം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത്. രാജ്യത്ത് പ്രായമായ കോടിക്കണക്കിന് പേരാണ് പിന്തുണയില്ലാതെ ജീവിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്