ജീവിതം

പങ്കാളിയുമൊത്ത് വ്യായാമം ചെയ്താല്‍ പെട്ടെന്ന് വണ്ണം കുറയുമോ? 

സമകാലിക മലയാളം ഡെസ്ക്

ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ പ്രയത്‌നങ്ങളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഇത്തരത്തില്‍ ഒന്നാണ് പങ്കാളികള്‍ ഒന്നിച്ചുള്ള വ്യായാമം. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പങ്കാളികളെ ഒരുമിച്ച് വ്യായാമം ചെയ്യുന്നവര്‍, പരസ്പരം പ്രോത്സാഹിപ്പിക്കുന്നവര്‍, അങ്ങോട്ടും ഇങ്ങോട്ടും ഇടപെടാത്തവര്‍, വല്ല കാലത്തും മാത്രം വ്യായാമത്തിന്റെ കാര്യത്തില്‍ ചര്‍ച്ച ചെയ്യുന്നവര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിക്കാം. ഇതില്‍തന്നെ പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ളവരെയാണ് കാണാന്‍ കഴിയുക. പരസ്പരം പ്രോത്സാഹിപ്പിക്കുന്നവര്‍, പരസ്പരം നിര്‍ബന്ധിക്കുന്നവര്‍, വ്യായാമം ചെയ്തില്ലെങ്കില്‍ സ്‌നേഹം പ്രകടിപ്പിക്കാത്തവര്‍. ഓണ്‍ലൈനായി നടത്തിയ സര്‍വെയില്‍ നിന്നാണ് പങ്കാളികള്‍ക്കിടയിലെ വ്യായാമ പ്രവണതകള്‍ മനസിലാക്കിയത്. 

പങ്കാളികള്‍ക്കിടയില്‍ ഒരുപോലെ വ്യായാമത്തോട് താത്പര്യം കാണുന്നുണ്ടെങ്കില്‍ അവര്‍ക്ക് തങ്ങളുടെ ലക്ഷ്യം കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നാണ് പഠനങ്ങളിലെ കണ്ടത്തല്‍. എന്നാല്‍ പങ്കാളികളിലൊരാള്‍ ശരാരഭാരം കുറയ്ക്കാന്‍ വ്യായാമത്തെ ആശ്രയിക്കുകയും മറ്റൊരാള്‍ ആഹാരക്രമം നിയന്ത്രിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ഇവരില്‍ അത്ര പെട്ടെന്ന് ഫലം കാണാന്‍ സാധിക്കില്ലെന്നും പഠനം ചൂണ്ടികാട്ടുന്നു. 

പല സെലിബ്രിറ്റി കപ്പിളുകളും ഇത്തരത്തില്‍ കപ്പിള്‍ ഗോള്‍ സെറ്റ് ചെയ്ത് വ്യായാമം മുന്നോട്ടുകൊണ്ടുപോകുന്നത് സമൂഹമാധ്യമങ്ങളിലൂടെ കാണാന്‍ സാധിക്കും. സഹീര്‍ഖാനും ഭാര്യ സാഗരികയും കരീന കപൂറും ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമെല്ലാം ഇത്തരത്തില്‍ കണ്ടിട്ടുള്ള സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ ഉള്ളവരാണ്. ഇത്തരത്തില്‍ ഒന്നിച്ച് വ്യായാമം ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ കാര്യക്ഷമമായി വ്യയാമം ചെയ്ത് നന്നായി ഭാരം കുറയ്ക്കുമ്പോള്‍ മറ്റുള്ളവരുടെ വ്യായാമം അത്ര ഫലപ്രദമല്ലെങ്കിലും ഏതാനും കിലോഗ്രാം ഭാരമെങ്കിലും കുറയ്ക്കുന്നുണ്ടെന്നും പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു