ജീവിതം

മാനത്തേയ്ക്ക് നോക്കൂ, വ്യാഴത്തെ കാണാം, കൂടെ നാല് ചന്ദ്രന്മാരെയും 

സമകാലിക മലയാളം ഡെസ്ക്

സൗരയൂധത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കാണാന്‍ മികച്ച അവസരം. പതിവിലും വലുപ്പത്തിലാണ് ഇപ്പോള്‍ വ്യാഴം ആകാശത്ത് ദൃശ്യമാകുക. രാത്രി ആകാശത്ത് മഴമേഘങ്ങള്‍ രൂപപ്പെട്ടില്ലെങ്കില്‍ ചുവപ്പന്‍ ഗ്രഹത്തെ അനായാസം നിരീക്ഷിക്കാനാകും. ഈ സമയം ആകാശത്ത് ദൃശ്യമാകുന്ന ഏറ്റവും തിളക്കമേറിയ ഗോളമായതിനാല്‍ വ്യാഴത്തെ അനായാസം തിരിച്ചറിയാനും സാധിക്കു. 

തെക്കുകിഴക്കന്‍ ആകാശത്ത് തെളിയുന്ന ഈ കാഴ്ചയുടെ ചിത്രങ്ങള്‍ അഞ്ചിഞ്ച് ടെലിസ്‌കോപ്പിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്താനാവുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. ഓരോ 13 മാസവും സൂര്യനും വ്യാഴത്തിനും ഇടയിലായി ഭൂമി വരും. ഇങ്ങനെ സംഭവിക്കുമ്പോള്‍ സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുകയും വ്യാഴം കിഴക്ക് ഉദിക്കുകയുമാണ് ചെയ്യുക. 'ഓപ്പോസിഷന്‍' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇതു വ്യാഴത്തെ കൂടുതല്‍ വലിപ്പത്തിലും തിളക്കത്തിലും ദൃശ്യമാക്കും. ഈ മാസം എട്ടാം തിയതിയാണ് വ്യാഴത്തിന്റെ ഓപ്പോസിഷന്‍ ആരംഭിച്ചത്. രണ്ടുവര്‍ഷത്തിനിടയില്‍ ആദ്യമായാണ് വ്യാഴം ഭൂമിയോട് ഇത്ര അടുത്തുവരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ