ജീവിതം

രണ്ട് തലയുമായി മാന്‍കുഞ്ഞിന് അപൂര്‍വ്വ ജനനം

സമകാലിക മലയാളം ഡെസ്ക്

ചിലപ്പോള്‍ അത്യപൂര്‍വ്വമായ കാര്യങ്ങളൊക്കെ പ്രകൃതിയില്‍ സംഭവിക്കും. പുരാണങ്ങളിലും കഥകളിലും വായിച്ചതു പോലെയുള്ള ജനനനങ്ങള്‍ നമ്മളള്‍ കണ്‍മുന്നില്‍ കാണേണ്ടി വരും. അങ്ങനെയൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് അമേരിക്കയിലെ മിന്നോസോട്ടയിലെ വനാന്തരങ്ങള്‍.

രണ്ട് തലകളുമായാണ് ഇവിടെയൊരു മാന്‍കുഞ്ഞ് ജനിച്ചത്. ഗവേഷകരുള്‍പ്പെടെ ഇരുതലകളുള്ള മാന്‍ കുഞ്ഞിനെ കണ്ട് അന്താളിച്ച് നില്‍പ്പാണ്. 'ഞങ്ങള്‍ക്ക് ഈ സംഭവത്തിലെ അസ്വാഭാവികതയോട് ഇപ്പോഴും പൊരുത്തപ്പെടാനാകുന്നില്ല. പത്ത് മില്യനോളം മാന്‍കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ ഒരു വര്‍ഷം ജനിക്കുന്നത്. പക്ഷേ ഇതുവരെ ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തട്ടില്ല'- ജോര്‍ജിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജിനോ ഡി ഏഞ്ചലോ പറഞ്ഞു.

രണ്ടു തലകളുള്ള ഈ മാന്‍കുഞ്ഞിന് സിടി സ്‌കാനും എംആര്‍ഐ സ്‌കാനും ഗവേഷകര്‍ നടത്തിയിരുന്നു. രണ്ട് തലയും രണ്ട് കഴുത്തും ഉള്ള ഇതിന് ശരീരം ഒന്ന് തന്നെയേയുള്ളു. 

പരിശോദനയില്‍ മാന്‍കുഞ്ഞിന് ഒരു കരള്‍ മാത്രമേയുള്ളൂ എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ രണ്ട് ഹൃദയവും രണ്ട് ഗ്യാസ്‌ട്രോടെന്‍സ്റ്റിനല്‍ ട്രാക്റ്റ്‌സുമുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ മാന്‍കുഞ്ഞിന്റെ ബ്രീത്തിങ് സിസ്റ്റം തകരാറിലാണ്. ഇതിന് ശ്വസിക്കാന്‍ കഴിയില്ല. 

മാന്‍കുഞ്ഞിന്റെ ആരോഗ്യാവസ്ഥ അത്ര സുഖകരമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് സാധാരണരീതിയില്‍ ജീവിക്കുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് ഗവേഷകനായ ഡി ഏഞ്ചലോ ആശങ്കപ്പെട്ടു. ഏതായാലും രണ്ട് തലയോടുകൂടിയുള്ള മാന്‍ കുഞ്ഞിന്റെ ജനനത്തെ സംബന്ധിച്ചുള്ള ആശങ്കയും അതിശയവും വിട്ടൊഴിയുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ