ജീവിതം

മെട്രോ പ്ലാറ്റ്‌ഫോം എങ്ങനെ കടക്കണം എന്നറിയില്ല; യുവാവ് ചെയ്ത കടുംകൈ

സമകാലിക മലയാളം ഡെസ്ക്

പ്ലാറ്റ്‌ഫോം മുറിച്ചു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ ശ്രമിക്കുമ്പോഴുള്ള അപകടങ്ങള്‍ നിരവധി തവണ സംഭവിച്ചിട്ടുണ്ട്. പക്ഷേ മെട്രോ സ്‌റ്റേഷനുകളില്‍ ട്രാക്ക് മുറിച്ചു കടന്ന് തൊട്ടപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്കെത്താനുള്ള ചിന്ത നിങ്ങളിലൂടെ കടന്നു പോകുമോ? 

നിങ്ങളിലൂടെ പോകില്ലെങ്കിലും ഡല്‍ഹിയിലെ ഒരു ഇരുപത്തിയൊന്നു വയസുകാരന്‍ അതിന് തുനിഞ്ഞു. പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന മെട്രോയില്‍ കയറുന്നതിന് വേണ്ടി എതിര്‍വശത്തേ പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് ചാടിയിറങ്ങി ട്രാക്ക് ക്രോസ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. വേഗതയിലേക്ക് ട്രെയിന്‍ കുതിക്കാന്‍ ആരംഭിച്ചുവെങ്കിലും പൊടുന്നനെ നിര്‍ത്തിയതിലൂടെ ദുരന്തം ഒഴിവായി. 

എങ്ങിനെ എതിര്‍വശത്തെ മെട്രോ പ്ലാറ്റ്‌ഫോമിലേക്ക് എത്തണം എന്ന് തനിക്ക് അറിയില്ലാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് മായുര്‍ പട്ടേലെന്ന യുവാവിന്റെ വിശദീകരണം. യുവാവിന് മെട്രോ അധികൃതര്‍ പിഴ ചുമത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും