ജീവിതം

കാലുകൊണ്ട് വ്യായാമം ചെയ്താല്‍ ബുദ്ധി കൂടുമോ? (ഇത് ട്രോളല്ല ) 

സമകാലിക മലയാളം ഡെസ്ക്

ലച്ചോറിന്റെയും നാഡികളുടെയും ആരോഗ്യത്തിന് കാലുകളുടെ വ്യായാമം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പുതിയ പഠനം. നാഡികളുടെ ആരോഗ്യം കാലിലെ പേശികളില്‍ നിന്ന് തലച്ചോറിലേക്കും തലച്ചോറില്‍ നിന്ന് തിരിച്ചും അയക്കുന്ന സിഗ്നലുകളെ ആശ്രയിച്ചാണെന്നാണ് പഠനത്തില്‍ പറയുന്നത്. ന്യൂറോ രോഗികളുടെ ചലനശേഷി കുറയുന്നതിന്റെ പിന്നിലെ കാരണം തിരിച്ചറിയാന്‍ ഈ പുതിയ കണ്ടെത്തല്‍ ഡോക്ടര്‍മാരെ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

വ്യായാമം കുറയുന്നത് ശരീരത്തില്‍ പുതിയ നാഡികോശങ്ങള്‍ രൂപപ്പെടുന്നത് തടയുമെന്നും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളും സമ്മര്‍ദ്ദവും മറികടക്കാനാവാത്ത അവസ്ഥയിലേക്ക് മനുഷ്യനെ ഇത് എത്തിക്കുമെന്നും പഠനം പറയുന്നു. ഫ്രോണ്‍ടിയേഴ്‌സ് ഇന്‍ ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. കാലുകളുടെ ചലനം കുറയുമ്പോള്‍ ന്യൂറല്‍ സ്‌റ്റെം സെല്ലുകളുടെ എണ്ണം 70ശതമാനമായി കുറയുമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

വ്യായാമം കുറയുന്നത് ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ഈ പഠനം കാലുകളുടെ പേശികള്‍ക്ക് വ്യായാമം നല്‍കുന്നതിന്റെ പ്രാധാന്യം ചൂണ്ടികാട്ടുന്നതാണെന്നും നടത്തം, ഓട്ടം, കാലുകള്‍ ഉപയോഗിച്ച് ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുക തുടങ്ങിയ വ്യായാമരീതികള്‍ ഗുണകരമാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഇറ്റലിയിലെ മിലാന്‍ സര്‍വകലാശാലയിലെ റഫേലാ അഡാമി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി