ജീവിതം

വിശന്നു കരഞ്ഞ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്; അഭിനന്ദന പ്രവാഹം

സമകാലിക മലയാളം ഡെസ്ക്


മനില: വിശന്നു കരഞ്ഞ യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടുന്ന എയര്‍ഹോസ്റ്റസിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ എയര്‍ ഹോസ്റ്റസായ പട്രീഷ്യ ഓഗനോയാണ് മാതൃസ്‌നേഹത്തിന് ഉദാഹരണമായത്. വിമാനത്തില്‍ ഫോര്‍മുല മില്‍ക് ഇല്ലാതിരുന്നതിനാലാണ്‌ കുഞ്ഞിന്റെ വിശപ്പു മാറ്റാന്‍ പെട്രീഷ്യ തന്റെ മുലപ്പാല്‍ നല്‍കുകയായിരുന്നു. 

വിമാനം പുറപ്പെട്ടതിന് ശേഷമാണ് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നത്. കുഞ്ഞ് നിര്‍ത്താതെ കരയുന്നത് കേട്ടതോടെ അമ്മയുടെ അടുത്ത് ചെന്ന് കുഞ്ഞിനെ മുലയൂട്ടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു. എന്നാല്‍ വിമാനത്തില്‍ ഫോര്‍മുല മില്‍ക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കുഞ്ഞിനെ മുലയൂട്ടാന്‍ പെട്രീഷ്യ തീരുമാനിക്കുന്നത്. 'മുലപ്പാല്‍ കൊടുക്കുക അല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാന്‍ അത് നല്‍കി' പെട്രീഷ്യ പറഞ്ഞു. 

കുഞ്ഞ് വളരെ വിശന്നിരുന്നു. പാല്‍ കൊടുത്ത് കുഞ്ഞിനെ ഉറക്കിയതിന് ശേഷമാണ് പെട്രീഷ്യ അമ്മയ്ക്ക് തിരികെ നല്‍കിയത്. തിരിച്ച് സീറ്റില്‍ എത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ പെട്രീഷ്യയോട് നന്ദി പറഞ്ഞു. പട്രീഷ തന്നെയാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിരവധി പേരാണ് പെട്രീഷ്യയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്