ജീവിതം

ഉടമ മരിച്ചതറിയാതെ കാത്തിരിപ്പ് 80 നാൾ; തോരുന്നില്ല കണ്ണുനീർ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചിലർക്കെങ്കിലും ഓർമയുണ്ടാകും ഹാച്ചിക്കോ എന്ന നായയുടെ കഥ. മരിച്ചുപോയ യജമാനന്‍ തിരിച്ചുവരുന്നതും കാത്ത് കാലങ്ങളോളം റെയില്‍വേ സ്‌റ്റേഷനില്‍ കാത്തിരുന്ന ഹാച്ചിക്കോ എന്ന നായ നമ്മുടെ ഉള്ളം നീറ്റിയിരുന്നു. ഹാച്ചിക്കോ തന്റെ യജമാനനു വേണ്ടി കാത്തിരുന്നത് നീണ്ട ഒൻപത് വർഷങ്ങളായിരുന്നു. 

മരിച്ചുപോയ ഉടമസ്ഥയ്ക്കു വേണ്ടി കാത്തിരിക്കുന്ന മറ്റൊരു നായയുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ എൺപത് ദിവസമായി ഈ നായ തന്റെ ഉടമയെ കാത്ത് റോഡരികിൽ ഇരിപ്പാണ്. മംഗോളിയയിലെ ഹോഹോട്ടിലാണ് സംഭവം. കാറപകടത്തിൽ തന്റെ ഉടമസ്ഥ മരിച്ചതറിയാതെയാണ് നായ കാത്തിരിപ്പ് തുടരുന്നത്. 

ഇക്കഴിഞ്ഞ ഓഗസ്റ്റ് 21നാണ് നായയുടെ ഉടമസ്ഥ കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. അന്ന് മുതൽ നായ കാത്തിരിക്കുകയാണ്. സഹായിക്കാനാണെങ്കില്‍ കൂടിയും അരികിലെത്തുന്നവരില്‍ നിന്ന് ഈ നായ ഓടിമാറുകയാണ് പതിവ്. ഡ്രൈവര്‍മാര്‍ പലപ്പോഴും നായക്ക് ഭക്ഷണം നല്‍കാറുണ്ട്. എന്നാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ നായ ഓടിപ്പോകുകയാണ് പതിവെന്ന് ഒരു ഡ്രൈവർ വ്യക്തമാക്കി. ചൈനയിലെ പിയര്‍ വീഡിയോ വെബ്‌സൈറ്റാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം പങ്കുവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ