ജീവിതം

മാലാഖയുടെ മകനെ കോരിയെടുത്ത് ചുംബിച്ച് മമ്മൂട്ടി; വികാരഭരിതം ഈ രംഗങ്ങള്‍(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നിപ്പാ വൈറസിന് എതിരെ ധീരമായി പോരാടി മരണത്തിലേക്ക് നടന്നുപോയ കോഴിക്കോട്ടുകാരി സിസ്റ്റര്‍ ലിനി നമുക്കെന്നും ഒരു വിങ്ങലാണ്. അവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെ നിഷ്ടകളങ്ക മുഖം കാണുമ്പോള്‍ പിടക്കാത്ത മനസ്സുകളുണ്ടാകില്ല മലയാളക്കരയില്‍. ലിനിയുടെ ഭര്‍ത്താവ് സജീഷിന് ആേരോഗ്യവകുപ്പില്‍ ജോലി നല്‍കിയാണ് സര്‍ക്കാര്‍ ലിനിയോടുള്ള ആദരം പ്രകടിപ്പിച്ചത്. 

ലിനിയുടെ കുഞ്ഞിനെ വാരിയെടുത്ത് മുത്തം നല്‍കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വീഡിയോയയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിലാണ് വികാര നിര്‍ഭരമായ രംഗങ്ങള്‍ നടന്നത്. ലിനിയോടുള്ള ആദരസൂചകമായി ഏര്‍പ്പെടുത്തിയിരുന്ന അവാര്‍ഡ് വാങ്ങാന്‍ മക്കള്‍ക്കൊപ്പമാണ് സജീഷ് എത്തിയത്. 

വേദിയിലെത്തിയ ലിനിയുടെ മക്കളിലൊരാളെ മ്മൂട്ടി കോരിയെടുത്ത് മുത്തം നല്‍കുകയായിരുന്നു. ചടങ്ങില്‍ ബഹ്‌റൈന്‍ കൂട്ടായ്മ സംഘടിപ്പിച്ച ഒന്നരലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി