ജീവിതം

നരകത്തില്‍ പോയി സാത്താനൊപ്പം ജീവിക്കണം: സഹപാഠികളെ കൊന്ന് രക്തം കുടിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ക്ലാസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് രണ്ട് പെണ്‍കുട്ടികളെ ബാത്ത്‌റൂമില്‍ നിന്നും അധ്യാപകര്‍ കണ്ടെത്തിയത്. ആ സമയം ഇവരുടെ കൈവശം മൂര്‍ച്ചയുള്ള കത്തിയും പിസ കട്ടറും ഉണ്ടായിരുന്നു. പെണ്‍കുട്ടികളെ ചോദ്യം ചെയ്ത അധ്യാപകരും പൊലീസും ഞെട്ടി. കാരണം തങ്ങളുടെ സഹപാഠികളെ കൊന്ന് രക്തവും മാംസവും ഭക്ഷിച്ച് ആത്മഹത്യ ചെയ്യാന്‍ ആയിരുന്നു ഇവരുടെ പദ്ധതി.

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് കത്തികളുമായി സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ പിടികൂടിയത്. പതിനൊന്നും പന്ത്രണ്ടും വയസ് മാത്രം പ്രായമുളള വിദ്യാര്‍ത്ഥിനികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാര്‍ട്ടോ മിഡില്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 

ശുചിമുറിയില്‍ ഒളിച്ചിരുന്ന് ചെറിയ വിദ്യാര്‍ത്ഥികള്‍ വരുമ്പോള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. കൊല നടത്തിയതിന് ശേഷം ഇരകളുടെ രക്തവും മാംസവും ഭക്ഷിച്ച് ഇതിന് ശേഷം സ്വയം കുത്തി ആത്മഹത്യ ചെയ്യാനും ഇവര്‍ പദ്ധതി ഇട്ടിരുന്നു.

ഹൊറര്‍ സിനിമകള്‍ കണ്ടാണ് ഇവര്‍ കുട്ടികളെ കൊലപ്പെടുത്താന്‍ തയ്യാറെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തി ആത്മഹത്യ ചെയ്ത് നരകത്തില്‍ പോയി സാത്താനോടൊപ്പം ജീവിക്കാനായിരുന്നു ശ്രമമെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്.

നാല് കത്തികളും പിസ കട്ടറും വിദ്യാര്‍ത്ഥിനികളുടെ കയ്യില്‍ നിന്നും കണ്ടെടുത്തു. ഒരു വൈന്‍ ഗ്ലാസുമുണ്ടായിരുന്നു ഇവരുടെ പക്കല്‍. ഗൂഢാലോചന, സ്‌കൂളില്‍ ആയുധം കൈവശം വയ്ക്കല്‍, കൊലപാതകശ്രമം, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബാര്‍ട്ടോ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ പെണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്