ജീവിതം

മൂന്ന് മക്കളെ കൊന്നു, ബാക്കിയുള്ളവരെ രക്ഷിക്കാനായി പത്തി വിടര്‍ത്തി നില്‍ക്കുന്ന പാമ്പിന് മുന്നില്‍ കുരച്ച് ചാടി അമ്മപ്പട്ടി; വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

ത്തി വിടര്‍ത്തി മക്കള്‍ക്ക് നേരെ നീങ്ങുന്ന പാമ്പിനെ കുരച്ചുകൊണ്ട് എതിരിടുന്ന അമ്മപ്പട്ടി. ഈ വീഡിയോ കാണിച്ചുതരും അമ്മസ്‌നേഹം. ഒഡിഷയില്‍ നിന്നുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മക്കളെ രക്ഷിക്കാനായി തന്റെ ജീവന്‍ പണയം വെച്ച് പാമ്പിനെ എതിരിടുകയാണ് ഈ അമ്മപ്പട്ടി. 

തന്റെ കണ്‍മുന്നിലിട്ട് മൂന്ന് മക്കളെ കൊല്ലുന്നത് കണ്ടു നില്‍ക്കാനെ അമ്മയ്ക്ക് സാധിച്ചൊള്ളൂ. എന്നാല്‍ ബാക്കിയുള്ള മക്കളെ രക്ഷിക്കുന്നതിനായി പാമ്പിന് നേരെ കുരച്ചു ചാടുകയാണ് പട്ടി. മക്കളുടെ അടുത്തേക്ക് പത്തിവിടര്‍ത്തി വരുന്ന പാമ്പിന് നേരെയാണ് അമ്മയുടെ പോരാട്ടം. എന്നാല്‍ അമ്മയുടെ കുരകേട്ടൊന്നും പാമ്പ് പിന്‍വാങ്ങാന്‍ തയാറല്ല. ആദ്യം ഒന്ന് പിന്‍വലിയുന്നുണ്ടെങ്കിലും പിന്നീട് കൊത്താനായി പാമ്പ് ആയുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിനിടെ പാതി ജീവനോടെ കിടക്കുന്ന ഒരു കുഞ്ഞിനെ പാമ്പ് കൊത്തുന്നത് അമ്മയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മൂന്ന് മക്കളെയാണ് പാമ്പിന്റെ ആക്രമണത്തിന് ഈ അമ്മയ്ക്ക് നഷ്ടമായത്. ബാക്കി മൂന്ന് പേരെ സംരക്ഷിക്കാനായി കഷ്ടപ്പെടുന്ന അമ്മ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. 

ഒഡിഷയിലെ ബദ്രക് ജില്ലയിലെ ഒരു വീട്ടില്‍ കയറിയ പാമ്പാണ് പട്ടിക്കുഞ്ഞുങ്ങളെ ആക്രമിച്ചത്. പിന്നീട് ഈ പാമ്പിനെ പിടികൂടി. പാമ്പ് അക്രമണകാരിയായിരുന്നെന്നും പട്ടിക്കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്കും പാമ്പിന്റെ കടിയേല്‍ക്കുമായിരുന്നെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ