ജീവിതം

ടൊയ്‌ലറ്റ്‌ ആണെന്ന് കരുതി വിമാനത്തിന്റെ വാതില്‍ തുറന്നു: ആദ്യ വിമാനയാത്ര അനുഭവം പാളിപ്പോയി

സമകാലിക മലയാളം ഡെസ്ക്

ദ്യമായി വിമാനത്തില്‍ കയറുമ്പോള്‍ ആളുകള്‍ പല അബധങ്ങളും കാണിക്കാറുണ്ട്. അങ്ങനെയുള്ള ചില സംഭവങ്ങളൊക്കെ നമ്മള്‍ സിനിമയിലൂടെയും കോമഡി പ്രോഗ്രാമുകളിലൂടെയുമെല്ലാം കണ്ടിട്ടുമുണ്ട്. പക്ഷേ അത്ര തമാശയല്ലാത്ത ഒരു സംഭവമാണ് പട്‌നയില്‍ സംഭവിച്ചത്.

ആദ്യമായി വിമാനത്തില്‍ കയറിയ യാത്രികന്‍ വിമാനത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കങ്കര്‍ബാഗ് സ്വദേശിയായ ഇയാളുടെ പേരുവിരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ടൊയ്‌ലറ്റ്‌ ആണെന്ന് കരുതിയാണ് യാത്രക്കാരന്‍ വിമാനത്തിന്റെ വാതില്‍ തുറന്നതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. തന്റെ ആദ്യ യാത്രയായതിനാല്‍ അറിവില്ലായ്മ കൊണ്ട് പറ്റിയതാണെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. 

ബാങ്ക് ഉദ്യോഗസ്ഥനായ ഇയാള്‍ക്ക് അജ്മീറിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാലാണ് ഡല്‍ഹിയില്‍ നിന്നും കഴിഞ്ഞ ദിവസം വിമാനം കയറിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇയാളെ പൊലീസ് വിട്ടയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല