ജീവിതം

ബുദ്ധ സന്യാസിയുടെ കൂടെ ഉറങ്ങി ധ്യാനിക്കുന്ന കുഞ്ഞു സന്യാസി: രസകരമായ വീഡിയോ കാണാം

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞു ബുദ്ധസന്യാസിമാരുടെ ചില രസകരമായ വീഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് കാണാറുണ്ട്. പക്ഷേ ഇത്രയും ഓമനത്തമുള്ളതും ചിരിപൊട്ടുന്നതുമായ വീഡിയോ ഇതാദ്യമായായിരിക്കും വൈറലാകുന്നത്. ധ്യാനിക്കുന്ന മുതിര്‍ന്ന ഒരു സന്യാസിക്കൊപ്പം ഇരുന്ന് ഉറക്കം തൂങ്ങുന്ന രണ്ടുവയസുകാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.

മറ്റ് ബുദ്ധ സന്യാസിമാര്‍ ധ്യാനം ചെയ്യുമ്പോള്‍ ഉറങ്ങി വീഴുന്ന നോങ്‌കോണ്‍ എന്ന കുട്ടിയാണ് വീഡിയോയില്‍ കാണുന്നത്. ഇവന്റെ പകല്‍ സമയം മുഴുവന്‍ ചിലവഴിക്കുന്നത് തായ്‌ലന്റിലെ ഒരു ബുദ്ധ ക്ഷേത്രത്തിലാണ്. നോങ്‌കോണിന് മൂന്ന് മാസം പ്രായമുളളപ്പോള്‍ മുതല്‍ അവന്റെ രക്ഷിതാക്കള്‍ അവനെ ബുദ്ധക്ഷേത്രത്തില്‍  ഏല്‍പ്പിക്കുന്നതാണ്. 

നോങ്‌കോണിന് പാല്‍ കൊടുക്കാന്‍ മാത്രം അവന്റെ അമ്മ എത്തും. രാത്രി ഉറങ്ങാന്‍ സമയം ആകുമ്പോള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകും. പകല്‍ സമയങ്ങളില്‍ മറ്റ് ബുദ്ധ സന്യാസിമാര്‍ക്കൊപ്പം നോങ്‌കോണും ധ്യാനം പഠിക്കുകയും ധ്യാനവും ചെയ്യുന്നു. 

എന്നാല്‍ പുലര്‍ച്ചെയുളള ധ്യാന സമയമാണ് നോങ്‌കോണിന് ഉറക്കം വരുന്നത്. നോങ്‌കോണിന്റെ ഈ വീഡിയോ ശ്രദ്ധ നേടിയതിന് ശേഷം ഈ കുട്ടി ബുദ്ധ സന്യാസിക്ക് ഫേസ്ബുക്കില്‍ ഫാന്‍ പേജ് പോലും ഉണ്ട്. 500,000 ലൈക്കുകളാണ് ഈ പേജിനുളളത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ