ജീവിതം

'അച്ഛനേയും അമ്മയേയും കാണിക്കാതെ എങ്ങനാ...'; മകള്‍ പോയതറിയാതെ അവര്‍ ഇപ്പോഴും മയങ്ങുകയാണ്; ബാലഭാസ്‌കറിനും ഭാര്യയ്ക്കും വേണ്ടി പ്രാര്‍ത്ഥനയോടെ പ്രീയപ്പെട്ടവര്‍

സമകാലിക മലയാളം ഡെസ്ക്


16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നാണ്. അച്ഛനേയും അമ്മയേയും കാണിക്കാതെ എങ്ങനാ മോളെ... മുറിഞ്ഞുപോയ വാക്കുകള്‍ക്ക് അവസാനം തേങ്ങലുകളാണ് ബാക്കിയാവുന്നത്. തന്റെ കണ്‍മണി കാണാമറയത്ത് എത്തിയെന്ന് അറിയാതെ വയലിനിസ്റ്റ് ബാലഭാസ്‌കറും അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും ഇപ്പോഴും മയക്കത്തിലാണ്. കണ്ണുകള്‍ പോലും ചിമ്മാനാവാതെ കിടക്കുമ്പോഴും അവരുടെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നത് തങ്ങളുടെ ഒന്നര വയസുകാരി മകളുടെ ചിരിയായിരിക്കും. പാട്ടും കളിയുമൊന്നും കൂട്ടിനില്ലാതെ ആശുപത്രിയുടെ കൂരയ്ക്ക് കീഴില്‍ നിശബ്ദമായി അവര്‍ മയങ്ങുകയാണ്. തേങ്ങലുകളും കണ്ണീരും പ്രാര്‍ത്ഥനകളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.  

കഴിഞ്ഞദിവസമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ ഏക മകള്‍ തേജസ്വിനി ബാല മരിച്ചു. ബാലഭാസ്‌കറിന് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. വെന്റിലേറ്ററില്‍ കഴിയുന്ന ഭാര്യ ലക്ഷ്മിയ്ക്ക് ഇടയ്ക്കിടെ ബോധം വരുന്നുണ്ട്. ഇരുവരുടേയും ജീവനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വീട്ടുകാരും സുഹത്തുക്കളും.

കുഞ്ഞിന്റെ മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കുഞ്ഞിന്റെ സംസ്‌കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. അച്ഛനും അമ്മയും ബോധമറ്റ് കിടക്കുമ്പോള്‍ അവരെ കാണിക്കാതെ എങ്ങനെയാണ് സംസ്‌കാരിക്കുക എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. എംബാം ചെയ്ത കുഞ്ഞിന്റെ മൃതദേഹം ബാലബാസ്‌കറിനേയും ഭാര്യയേയും ചികിത്സിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. '

ബാലബാസ്‌കറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. നട്ടെല്ലിലെ ഗുരുതര പരുക്കിന് ശസ്ത്രക്രിയ നടത്തി. പക്ഷേ രക്ത സമ്മര്‍ദ്ദം സാധാരണ നിലയില്‍ ആകുന്നില്ല. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസ്സപ്പെടുന്നുണ്ട്. അതിനാല്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ലക്ഷ്മി വെന്റിലേറ്ററിലാണെങ്കിലും അപകട നില തരണം ചെയ്തിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന കുടുംബസുഹൃത്തുകൂടിയായ അര്‍ജുന്റെ ആരോഗ്യനില തൃപ്തികരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി