ജീവിതം

'നീയെങ്കിലും നന്നായി ജീവിക്കൂ' ; നൊമ്പരം നെഞ്ചിലൊതുക്കി അമ്മ, കണ്ണ് നനയിക്കും ഈ മാതൃസ്നേഹം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മക്കളോടുളള കരുതലിലും സ്നേഹത്തിലും മനുഷ്യരേക്കാൾ ഒരു പടി മുന്നിലാണ് മൃ​ഗങ്ങൾ. ഈ സാമാന്യതത്വം ഒരിക്കൽ കൂടി അടിവരയിടുന്നതാണ് ചൈനയിൽ‌ നിന്നുളള ഈ ദൃശ്യങ്ങൾ. 
 
തെരുവിൽ വളരുന്ന ഒരു നായയാണ് മുഖ്യകഥാപാത്രം. താൻ അരുമയോടെ പരിപാലിച്ചുവരുന്ന തന്റെ കുഞ്ഞുങ്ങളിൽ‌ ഒന്നിനെ എടുത്തുകൊണ്ടുപോകുന്ന സ്ത്രീക്ക് പിന്നാലെ പോകുന്നതും പിന്നിടുളള നായയുടെ പ്രതികരണവും ഉൾപ്പെടുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. 

തന്‍റെ സ്‌കൂട്ടറിനരികിലേക്ക് വന്ന നായയെ ശ്രദ്ധിച്ച യുവതി അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടി. എന്നാല്‍, സ്‌നേഹത്തോടെ അതിനെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയായിരുന്നു ആ തെരുവു നായ ചെയ്തത്.

തന്‍റെ കുഞ്ഞ് തെരുവിലെ അരക്ഷിതത്വത്തിന് നടുവില്‍ വളരുന്നതിലും നല്ലത് ഇവരുടെ കൈയില്‍ സുരക്ഷിതനായിരിക്കുമെന്ന തോന്നലാകാം ചുംബനം നല്‍കി മടങ്ങാന്‍ ആ അമ്മയ്ക്ക് പ്രേരണയായത്.

കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നിശബ്ദയായി നിന്ന നായയുടെ കണ്ണുകളില്‍ നിറയുന്ന മാതൃസ്‌നേഹവും  കാണുന്നവരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!