ജീവിതം

അമ്മ പരീക്ഷയ്ക്ക് കയറി, കരഞ്ഞ കുഞ്ഞിന് കൂട്ടായി പൊലീസുകാരന്‍; വൈറലായി പൊലീസ് മാമനും കുഞ്ഞാവയും

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌; അമ്മ പരീക്ഷ എഴുതാനായി ഹോളില്‍ കയറിയപ്പോള്‍ മുതല്‍ അവന്‍ കരച്ചിലാണ്. എന്ത് ചെയ്യുമെന്നറിയാതെ അമ്മ പരീക്ഷ ഹോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ഡ്യൂട്ടിയിലുണ്ടായാരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ മുജീബി റഹ്മാന്‍ അവിടെയെത്തുന്നത്. കുഞ്ഞിനെ കൈയിലെടുത്ത് അദ്ദേഹം കളിപ്പിക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ ചിരിയായി മാറി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് പൊലീസ് മാമന്റേയും കുഞ്ഞിന്റേയും ചിത്രമാണ്. 

കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് വ്യത്യസ്തമായ കാഴ്ചയയ്ക്ക് അരങ്ങൊരുങ്ങിയത്. മഹാബൂബ് നഗറിലെ ബോയ്‌സ് ജൂനിയര്‍ കോളേജില്‍ നടന്ന സ്‌റ്റൈപ്പെന്‍ഡറി കേഡറ്റ് ട്രെയ്‌നി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ സെന്ററിലായിരുന്നു സംഭവം. മാസങ്ങള്‍ പ്രായമായ കൈകുഞ്ഞുമായാണ് ഒരു യുവതി പരീക്ഷയ്ക്ക് എത്തിയത്. പരീക്ഷ എഴുതാന്‍ ഇവര്‍ ഹോളില്‍ കയറിയപ്പോള്‍ കുട്ടി കരഞ്ഞതോടെ കുട്ടിയെ മുജീബ് റഹ്മാന്‍ കൈയിലെടുത്ത് താലോലിക്കുകയായിരുന്നു. മുഖത്ത് പൊലീസ് ഗൗരവം മാറി ചിരി വിടര്‍ന്നതോടെ കുഞ്ഞും ചിരിക്കാന്‍ തുടങ്ങി. 

ഐപിഎസ് ഓഫീസര്‍ രമാ രാജേശ്വരിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഹ്യുമന്‍ ഫേയ്‌സ് ഓഫ് കോപ്‌സ്, എംപതി എന്നീ ഹാഷ്ടാഗിലാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്തായാലും പൊലീസിന്റെ വ്യത്യസ്ത മുഖത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍