ജീവിതം

ക്ലാസിൽ ഇരുന്ന് ഉറങ്ങി വീണു ; എഴുന്നേറ്റപ്പോൾ ചമ്മിയ ചിരിയുമായി കുരുന്ന്, വീഡിയോ വൈറൽ 

സമകാലിക മലയാളം ഡെസ്ക്

ക്ലാസിൽ ഇരുന്ന് ഉറക്കം തൂങ്ങാത്തവരായി ആരും ഉണ്ടാകാൻ സാധ്യത കുറവാണ്. അപ്പോൾ കുട്ടികളുടെ കാര്യം പറയണമോ. ഇവിടെ ഉറക്കം തൂങ്ങി വീഴുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

‘ഈ കുഞ്ഞിന്റെ അവസാനത്തെ ആ ചമ്മിയ ചിരി മാത്രം മതി മനസ് നിറയാൻ..’ വിഡിയോ കണ്ട പലരും കമന്റായി ഇട്ട വാചകം ഇങ്ങനെയാണ്. സൈബർ ലോകത്ത് ഉറക്കത്തിലൂടെ വൈറലാവുകയാണ്  ഈ കുട്ടി.  ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പലരും ഇഷ്ടത്തോടെ പങ്കുവയ്ക്കുന്നത്.

ക്ലാസ് നടക്കുന്നതിനിടയിലാണ് കുട്ടി ഇരുന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ചുറ്റുമിരിക്കുന്ന സഹപാഠികളാകട്ടെ ഇൗ ഉറക്കം കണ്ട് ചിരിയടക്കാൻ പാടുപെട്ടു. ഒടുവില്‍ അവള്‍ ഉറങ്ങി തറയിൽ വീണതോടെയാണ് ഞെട്ടി ഉണരുന്നത്. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആകെ ചമ്മിയ അവസ്ഥയിൽ അവളും പാസാക്കി നല്ല ക്ലാസ് പുഞ്ചിരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ