ജീവിതം

തോക്ക് ചൂണ്ടി ടിക് ടോക്ക് വിഡീയോ; വെടിപൊട്ടി പത്തൊന്‍പതുകാരന് ദാരുണാന്ത്യം; നടുക്കം

സമകാലിക മലയാളം ഡെസ്ക്

ടിക്ക് ടോക്ക് ആപ്പില്‍ വീഡിയോ ഉണ്ടാക്കാനായി തോക്കിന് മുമ്പില്‍ പോസ് ചെയ്ത യുവാവ് വെടിയുണ്ട ഉതിര്‍ന്ന് കൊല്ലപ്പെട്ടു. 19 വയസ്സുകാരനായ സല്‍മാനാണ് മരണപ്പെട്ടത്.

കഴിഞ്ഞ രാത്രി സല്‍മാന്‍ സുഹൃത്തുക്കളായ സൊഹൈലിനും ആമിറിനുമൊപ്പം ഇന്ത്യ ഗെയ്റ്റില്‍ പോയിരുന്നു. തിരിച്ചു വരുമ്പോള്‍ സല്‍മാന്റെ അടുത്തിരുന്ന സൊഹൈല്‍, സല്‍മാന് നേര്‍ക്ക് വീഡിയോ ഉണ്ടാക്കാന്‍ വേണ്ടി തോക്ക് ചൂണ്ടി. എന്നാല്‍ ഇടത് കവിളില്‍ വെടിയുതിര്‍ക്കുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നതിനു ശേഷം, സൊഹൈലിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയും ചെയ്തു. അതിനു ശേഷം അവര്‍ സല്‍മാനെ അടുത്തുള്ള ഹോസ്പിറ്റലിലെത്തിച്ചു. എന്നാല്‍ സല്‍മാന്‍ മരിച്ചു കഴിഞ്ഞിരുന്നു, പോലീസ് പറഞ്ഞു.

അവര്‍ സല്‍മാനെ അഡ്മിറ്റ് ചെയ്ത് ഉടനെ തന്നെ സ്ഥലം വിടുകയാണ് ചെയ്തത്. ആശുപത്രി അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ബാരകമ്പ പോലീസ് സ്‌റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സല്‍മാന്റെ മൃതശരീരം ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്, തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടം നടത്തും. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ അല്ലെങ്കില്‍ മനഃപൂര്‍വം കൊല്ലാന്‍ ശ്രമിച്ചതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത