ജീവിതം

വിഡിയോ ഗെയിം കൂടുതല്‍ സ്വാധീനിക്കുന്നത് പെണ്‍കുട്ടികളെ; ആണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്ന് പഠനം 

സമകാലിക മലയാളം ഡെസ്ക്

മാതാപിതാക്കളുടെ സ്ഥിരം പരാതി ലിസ്റ്റില്‍ ഇടം പിടിക്കുന്ന ഒന്നാണ് മക്കളും വിഡിയോ ഗെയിം ഭ്രമവും.  പലപ്പോഴും ആണ്‍മക്കളാണ് ഇതിന് ഇരയാകുന്നവരും. എന്നാല്‍ രക്ഷിതാക്കളുടെ ഈ പരിഭവം തെറ്റാണെന്ന് തെളിയിക്കുകയാണ് പുതിയ പഠനം. വിഡിയോ ഗെയിം കളിക്കുന്നത് ആണ്‍കുട്ടികളുടെ സോഷ്യല്‍ സ്‌കില്‍സിനെ ബാധിക്കില്ലെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

എന്നാല്‍ പതിവ് കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി പെണ്‍കുട്ടികളുടെ സോഷ്യല്‍ സ്‌കില്‍സിനെ വിഡിയോ ഗെയിം സ്വാധീനിക്കുമെന്ന് പഠനത്തില്‍ പറയുന്നു. ആറിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ സാമൂഹിക നൈപുണ്യം കുറയാന്‍ വിഡിയോ ഗെയിം കാരണമാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഗെയിം കളിക്കുന്നത് ശ്രദ്ധിക്കുന്നതിനോടൊപ്പം മറ്റ് കാര്യങ്ങളില്‍ ശ്രദ്ധചെലുത്താതെ എന്തുകൊണ്ടാണ് കുട്ടികള്‍ വിഡിയോ ഗെയിമിനെ ആശ്രയിക്കുന്നത് എന്ന കാര്യവും മാതാപിതാക്കള്‍ അറിയാന്‍ ശ്രമിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. കുട്ടികള്‍ സാമൂഹിക കാര്യങ്ങളില്‍ ഏര്‍പ്പെടാത്തതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും അത് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ മാതാപിതാക്കള്‍ നടത്തണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്