ജീവിതം

ഇതല്ല, ഇതിനപ്പുറം ചാടിക്കടന്നവനാണീ...നാവിക താവളത്തിന്റെ വേലിചാടി മുതല

സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: അതിക്രമിച്ച് വേലിച്ചാടിക്കടക്കാനായിരുന്നു ശ്രമം. അതും ഫ്‌ളോറിഡയിലെ നാവിക താവളത്തിന്റേത്. ആദ്യ ശ്രമത്തില്‍ തന്നെ വിജയം, അനായാസം വേലിചാടി. അപ്രതീക്ഷിതമായി അതിക്രമിച്ചെത്തിയ മുതലയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

ജാക്‌സന്‍വില്ലേയിലെ നാവിക താവളത്തിലെ ഉദ്യോഗസ്ഥര്‍ക്കാര്‍ അപ്രതീക്ഷിതമായെത്തിയ അതിഥി തലവേദന തീര്‍ത്തത്. നാവിക താവളത്തിന്റെ സുരക്ഷയെല്ലാം ഈ വീരന്‍ നിഷ്പ്രയാസം മറികടന്നു. മൂന്ന് ലക്ഷത്തോളം പേരാണ് ഫേസ്ബുക്കില്‍ ഇതിനോടകം ഈ വീഡിയോ കണ്ടത്. 

എന്നാല്‍, ഫ്‌ളോറിഡയെ അറിയാവുന്നവര്‍ക്ക് ഇതൊരു പുതുമയുള്ള കാര്യമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഫ്‌ളോറിഡയില്‍ നിങ്ങള്‍ ആദ്യമാണെങ്കിലും, വര്‍ഷങ്ങളായി ഇവിടെ കഴിയുന്നവരാണെങ്കിലും, വെള്ളം കണ്ടാല്‍ അതില്‍ മുതലയുണ്ടെന്ന് ഉറപ്പിച്ചോളു എന്നാണ് ഇവര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'പട്ടികജാതി-ഒബിസി സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു