ജീവിതം

രണ്ടു വായുള്ള മീന്‍, അമ്പരപ്പ്, 'അപൂര്‍വ്വ മല്‍സ്യം' വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : പല തരത്തിലും വര്‍ണത്തിലുമുള്ള മീനുകളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു വായുള്ള മീനിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമോ... എന്നാല്‍ രണ്ടു വായുള്ള മീന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഡെബ്ബീ ഗോഡസ് എന്ന സ്ത്രീയാണ് ഈ അത്യപൂര്‍വ മീനിനെ പിടികൂടിയത്. 

ന്യൂയോര്‍ക്കിലുള്ള ഡെബ്ബീ ഗോഡസ് എന്ന സ്ത്രീ ചാംപ്ലേയ്ന്‍ തടാകത്തില്‍ നിന്നുമാണ് അപൂര്‍വ്വ മത്സ്യത്തെ പിടികൂടിയത്. വെള്ളിയാഴ്ച ഭര്‍ത്താവിനൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ഡെബ്ബിക്ക് ഈ മീനിനെ കിട്ടിയതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മീനിന്റെ ഏതാനും ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം മീനിനെ തടാകത്തിലേക്ക് തന്നെ തിരികെ വിട്ടതായി ഡെബ്ബീ ഗോഡസ് പറഞ്ഞു. നോട്ടി ബോയ്‌സ് ഫിഷിംഗ് (Knotty Boys Fishing) എന്ന ഫെയ്‌സ്ബുക് പേജില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്. ഇതിനോടകം 6500 ഓളം പേരാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ആയിരക്കണക്കിന് പേര്‍ കമന്റുകളുമായി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഹോട്ടായി മാറിയിരിക്കുകയാണ് ഇരട്ടവായന്‍ മല്‍സ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം