ജീവിതം

പത്തുകിലോ ഭാരമുള്ള പട്ടിയെ ചുമന്ന് റോഡ് വൃത്തിയാക്കല്‍; ഇതൊരു പ്രണയകഥ കൂടിയാണ്, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ചിലര്‍ വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ അടുത്തജന്മം പട്ടിയോ പൂച്ചയോ ആയിട്ട് ജനിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നാറില്ലേ.. അങ്ങനെ നൂറുതവണ തോന്നിപ്പിക്കും ബാങ്കോക്കുകാരിയായ തിറ്റിറാറ്റ് കിയോവയെന്ന യുവതിയെയും അവരുടെ ഒരു വയസ് പ്രായമുള്ള പൂഡില്‍ ഇനത്തില്‍ പെട്ട മാസ്ദയെന്ന പട്ടിക്കുട്ടിയെയും കണ്ടാല്‍.

ബാങ്കോക്കിലെ നഗരം വൃത്തിയാക്കുന്ന ജോലിയാണ് 28 കാരിയായ കിയോവയ്ക്ക്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ജോലി ചെയ്യുന്നത് പത്തു കിലോ ഭാരമുള്ള മാസ്ദയെയും ചുമന്നാണ്. കുട്ടികളെ കെട്ടിവെക്കുന്ന പോലെ കിയോവ തന്റെ നായ്ക്കുട്ടിയെ പുറത്ത് കെട്ടിവെച്ചാണ് ജോലി മുഴുവന്‍ ചെയ്യുന്നത്. 

ഉടമ ജോലിയില്‍ മുഴുകുമ്പോള്‍ മാസ്ദ ചുമലിലിരുന്ന് ബാങ്കോക്ക് നഗരം മുഴുവന്‍ കണ്ടാസ്വദിക്കും. വെള്ളയും കറുപ്പും നിറത്തില്‍ രോമങ്ങള്‍ നിറഞ്ഞ മാസ്ദയും കിയോവയും ജോലി സ്ഥലത്ത് ഒരുമിച്ച് എത്തുമ്പോള്‍ കാണുന്നവര്‍ക്ക് കൗതുകം അടക്കാന്‍ കഴിയുന്നില്ല. അത്ര രസകരമായ കാഴ്ചയാണത്.

എന്നാല്‍ ഇതിന് പിന്നില്‍ കിയോവയ്ക്ക് പറയാന്‍ ഒരു പ്രണയകഥയുണ്ട്. ഒരു വര്‍ഷം മുന്‍പ് തനിക്ക് കൂട്ടിന് ഒരു പട്ടിക്കുട്ടിയെ വേണമെന്ന് കിയോവ കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വാങ്ങിത്തരുന്ന പട്ടിക്കുട്ടിയെ ജോലിക്ക് പോകുമ്പോള്‍ വരെ കൂടെ കൂട്ടണമെന്നായിരുന്നു കാമുകന്റെ നിബന്ധന.

ഇത് അംഗീകരിച്ചതോടെ കാമുകന്‍ തന്റെ പ്രിയതമയുടെ ആഗ്രഹവും സാധിച്ചു കൊടുത്തു. അന്നുതൊട്ട് കിയോവ കാമുകന് നല്‍കിയ വാക്കു പാലിച്ചുവരുന്നു. ഇതോടെ കിയോവയും പട്ടിക്കുട്ടിയും ചര്‍ച്ചയാവുകയായിരുന്നു. കുറച്ചു വര്‍ഷങ്ങളായി ജോലിസ്ഥലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൂട്ടാന്‍ തായ്‌ലാന്‍ഡിലെ നിയമം അനുവദിക്കുന്നുണ്ട്. ജോലിക്കാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്നത് കൊണ്ടാണ് ഇത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്