ജീവിതം

ഒരു നിമിഷം ആലോചിച്ചു, പിന്നെ പുറത്തെടുത്ത് വച്ചു; ലെവല്‍ ക്രോസ് മറികടക്കുന്ന ആനയുടെ 'ബുദ്ധി' ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മൃഗങ്ങളില്‍ ഏറ്റവും ബുദ്ധിയുളള മൃഗമായാണ് ആനയെ വിശേഷിപ്പിക്കുന്നത്. പലപ്പോഴും മനുഷ്യനെ പോലെ വിവേചനബുദ്ധിയോടെ ആന പെരുമാറുന്നത്് അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ, ലെവല്‍ ക്രോസ് ഉയര്‍ത്തി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്ന ആനയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

പശ്ചിമ  ബംഗാളിലെ ജല്‍പായ്ഗുരിയില്‍ നിന്നുമുളള ദൃശ്യങ്ങളാണ് വൈറലാകുന്നത്. ആളില്ലാ ലെവല്‍ ക്രോസിലാണ് ആനയുടെ പ്രവൃത്തി. അനായാസമായി ലെവല്‍ ക്രോസ് ഉയര്‍ത്തി ആന റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതാണ് സുശാന്ത നന്ദ ഐഎഫ്എസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ ഉളളത്.

ലെവല്‍ ക്രോസിന് ഈ ആനയെ തടയാന്‍ കഴിയുകയില്ല എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആനയ്ക്ക് അതിന്റെ സഞ്ചാരപാത കൃത്യമായി അറിയാം. ഇത് ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കൈമാറുന്നു. വ്യത്യസ്ത തന്ത്രങ്ങളാണ് ഈ ആന പ്രയോഗിക്കുന്നതെന്നും ട്വിറ്ററില്‍ സുശാന്ത നന്ദ കുറിച്ച വരികളില്‍ പറയുന്നു.

ഒരു നിമിഷം ആലോചിച്ചശേഷം ലെവല്‍ ക്രോസ് ഉയര്‍ത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നെ പതുക്കെ ഉയര്‍ത്തി പുറത്ത് വച്ച ശേഷം ആന മുന്നോട്ടു ചലിച്ചു. റെയില്‍വേ ട്രാക്ക് മുറിച്ചുകടന്ന ആന എതിര്‍വശത്തുളള ലെവല്‍ ക്രോസ് താഴ്ത്തിയാണ് മുന്നോട്ടുപോയത്. 32,000 പേരാണ് ഈ ദൃശ്യങ്ങള്‍ ഇതിനോടകം കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍