ജീവിതം

ബലൂണില്‍ പറന്നുവരുന്നത് ക്രിസ്മസ് ബംപര്‍; ആയിരങ്ങള്‍ ഓടിക്കൂടി; നിരവധി പേര്‍ക്ക് പരിക്ക്; അമളി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ കച്ചവടക്കാര്‍ ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. ചിലരാകട്ടെ
സമ്മാനങ്ങള്‍ ലഭിക്കാനായി മാത്രം കടകള്‍ തേടിപ്പോകുന്നുവരുമാണ്. ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു ഷോപ്പിങ് മാളില്‍ ഗിഫ്റ്റുകാര്‍ഡുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ടെന്നറിഞ്ഞ് ഇത്തവണ എത്തിയത് ആയിരങ്ങളാണ്. സമ്മാനകൂപ്പണ്‍ സ്വന്തമാക്കാനായുള്ള തിക്കിലും നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളിലാണ് സംഭവം. ക്രിസ്മസ് ഗിഫ്റ്റ് കാര്‍ഡ് ബലൂണികള്‍ക്കുള്ളിലാണെന്നായിരുന്നു ഷോപ്പിങ് അധികൃതര്‍ അറിയിച്ചത്. ഷോപ്പിങ് മാളിന്റെ മുകളിലത്തെ നിലയില്‍നിന്ന് രണ്ട് ചാക്ക് ബലൂണുകള്‍ താഴെക്ക് ഇട്ടപ്പോള്‍ അത് പിടിച്ചെടുക്കാനുള്ള തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കറ്റവരില്‍ കൂടുതല്‍പേര്‍ സ്ത്രീകളാണ്. പരിക്കറ്റവരില്‍ അധികപേര്‍ക്കും കഴുത്തിനും നടുവിനുമാണ് വേദനയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് ഓസ്‌ട്രേലിയന്‍ ഷോപ്പിംഗ് ശൃംഖലയുടെ ഉടമയായ സെന്റര്‍ ഗ്രൂപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്