ജീവിതം

കല്ല്യാണത്തിന് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെ അതിഥികള്‍, ചിലവ് വെറും 18,000; മാതൃകയായി ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹം

സമകാലിക മലയാളം ഡെസ്ക്

കോടികൾ മുടക്കിയുള്ള വിവാഹാഘോഷങ്ങൾ ചർച്ചയാകുന്നതിനിടയിൽ വ്യത്യസ്തമായൊരു വിവാഹം കൂടെ വാർത്തയാകുന്നു. ആർഭാടങ്ങളൊഴിവാക്കി മകന്റെ വിവാഹം നടത്തുന്ന ആന്ധ്രയിലെ ഐഎഎസ് ഓഫീസര്‍ പട്‌നള ബസന്ത്കുമാറാണ് വാർത്തകളിൽ നിറയുന്നത്. 18,000 രൂപ മാത്രമാണ് വരന്റെയും വധുവിന്റെയും വീട്ടുകാർ വിവാഹത്തിനായി ചിലവാക്കുന്നത്. 

ഫെബ്രുവരി 10 ഞായറാഴ്ചയാണ് ബസന്ത്കുമാറിന്റെ മകൻ വിവാഹിതനാകുന്നത്. ആന്ധ്ര  ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ അടക്കമുള്ള പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ആർഭാടങ്ങളെല്ലാം പാടെ ഉപേക്ഷിക്കാനാണ് ഇരു വീട്ടുകാരുടെയും തീരുമാനം. അതിഥികള്‍ക്കുള്ള ഭക്ഷണം അടക്കം ചിലവുകളെല്ലാം 18,000 രൂപയില്‍ ഒതുക്കുമെന്നാണ് ബസന്ത് കുമാര്‍ പറയുന്നത്. 

 വിശാഖപട്ടണത്തെ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്മെന്റ് അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ് ബസന്ത് കുമാര്‍. 2017ൽ ബസന്ത് കുമാര്‍ മകളുടെ വിവാഹം നടത്തിയതും അനാർഭാടമായാണ്. 16,100 രൂപ മാത്രമാണ് മകളുടെ വിവാഹത്തിനായി ചിലവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു