ജീവിതം

ക്യാരറ്റിനും ആപ്പിളിനുമൊപ്പം ഐഫോണും കരടിക്കൂട്ടിലേക്കെറിഞ്ഞു; ഫോണ്‍ എടുത്ത് കരടി അതിന്റെ പാട്ടിനുപോയി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

രടിക്ക് തീറ്റകൊടുക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആപ്പിളും ക്യാരറ്റും മാത്രമല്ല ഐഫോണ്‍ വരെ തീറ്റയായി എറിഞ്ഞുകൊടുത്തതോടെയാണ് സംഭവം വൈറലായത്. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ യാന്‍ചെങ് വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവമുണ്ടായത്. കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബന്ധത്തില്‍ വിലകൂടിയ ഐഫോണ്‍ കൂട്ടിലേക്ക് എറിയുകയായിരുന്നു. 

കരടിക്കൂടിന് മുകളിലായിട്ടുള്ള സ്‌കൈവാക്കില്‍ നിന്നാണ് ടൂറിസ്റ്റ് കരടികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എറിഞ്ഞു കൊടുത്തത്. അതിനിടെ അബന്ധത്തിലാണ് കൈയിലിരുന്ന ഫോണും കൂട്ടിലേക്ക് എറിഞ്ഞത്. നേരെ കരടികളുടെ അടുത്തു തന്നെയാണ് ഫോണ്‍ വീണത്. ആദ്യം മുകളില്‍ നിന്ന് വീണ സാധനം എന്താണെന്നും കരടി സസൂഷ്മം പരിശോധിച്ചും അതിന് ശേഷം വായകൊണ്ട് മൊബൈല്‍ എടുത്ത് നടന്നു പോവുന്നതാണ് വീഡിയോയില്‍ ഉള്ളത്. 

മൃഗശാലയിലെ ജീവനക്കാര്‍ ഫോണ്‍ കണ്ടെത്തി ടൂറിസ്റ്റിന് തിരികെ നല്‍കിയെങ്കിലും അപ്പോഴേക്കും അത് പൊട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് സന്ദര്‍ശകര്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത് എന്ന് പറഞ്ഞുകൊണ്ട് മൃഗശാല അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കി. കഴിഞ്ഞ ദിവസം പാണ്ടയുടെ കൂട്ടിലേക്ക് എട്ട് വയസുകാരി വീഴുന്നത് വൈറലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്