ജീവിതം

ജനിച്ചിട്ട് മൂന്ന് ദിവസം മാത്രം; ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പ്രിട്ടോറിയ: ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ റോഡരികിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയിൽ കുടുങ്ങിക്കിടന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് രക്ഷിച്ചതെന്ന് അധികൃതർ പറഞ്ഞു. 

വഴിപോക്കരിൽ ഒരാൾ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. അഗ്‌നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്.

മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നവജാത ശിശുവിനെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ഡര്‍ബനിലെ ആൽബെർട്ട് ലുതുലി സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വേണ്ട ചികിത്സകൾ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു