ജീവിതം

പ്രണയിനി ട്രാന്‍സ്‌ജെന്‍ഡര്‍, പ്രണയദിനത്തില്‍ വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടി മുസ്ലീം യുവാവ് 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍; ജുനൈദ് ഖാന് ഈ പ്രണയദിനം സ്‌പെഷ്യലാണ്. തന്റെ പ്രണയിനിയെ ജീവിതസഖിയാക്കിയ ദിവസം. സാധാരണ പ്രണയം പോലെ അല്ല, ജുനൈദിന്റെ പ്രണയത്തിന് തീവ്രത കുറച്ച് കൂടുതലാണ്. കാരണം അദ്ദേഹത്തിന്റെ പ്രണയിനി ഒരു ട്രാന്‍സ്‌ജെന്‍ഡറാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം എതിര്‍പ്പുകള്‍ വകവെക്കാതെയാണ് തന്റെ പ്രണയത്തെ ജനൈദ് ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത്.

ഇന്‍ഡോറില്‍ വെച്ചാണ് ജയ സിങ് പര്‍മാറിനെ ജുനൈദ് വരണമാല്യം അണിയിച്ചത്. ഹിന്ദു ആചാരപ്രകാരം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. മുസ്ലീം ആചാരപ്രകാരം നിക്കാഹ് നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്. 15 ദിവസം മുന്‍പാണ് ജുനൈദ് തന്റെ പ്രണയം ജയയോട് തുറന്നു പറഞ്ഞത്. ജയയും പ്രണയം അംഗീകരിച്ചതോടെ ഇരുവരും പ്രണയദിനം തന്നെ വിവാഹത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ജയയുടെ കുടുംബം ഇരുവരുടേയും ബന്ധം അംഗീകരിച്ചെങ്കിലും ജുനൈദിന്റെ വീട്ടുകാര്‍ വിട്ടു നില്‍ക്കുകയായിരുന്നു. ജുനൈദിന്റെ കുടുംബം തങ്ങളുടെ ബന്ധം അംഗീകരിക്കണം എന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. 

എന്റെ കുടുംബം ഞങ്ങളെ അംഗീകരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അവര്‍ അംഗീകരിച്ചില്ലെങ്കില്‍ ഞാന്‍ ഇവള്‍ക്കൊപ്പം കഴിയും. ഞാന്‍ അവളെ വളരെ അധികം സ്‌നേഹിക്കുന്നു. അവളെ എന്നും ഞാന്‍ സന്തോഷത്തോടെ വെക്കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിവാഹം കഴിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കാരണം സമൂഹം ഇതിനെ വിചിത്രമായാണ് കാണുന്നത്. ജയ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ