ജീവിതം

ഒറ്റവാക്ക് മതി പങ്കാളിയെ നഷ്ടപ്പെടാതിരിക്കാന്‍; ഗവേഷകര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

സംസാരത്തിനിടെ പറയുന്ന ഒരു വാക്ക് മതി കുടുംബജീവിതം തകരാന്‍. അതുകൊണ്ട് തന്നെ പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണമെന്ന കാര്യത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ പങ്കാളിയുമായി ഒന്നിച്ചുളള നിമിഷങ്ങളില്‍ ഈ വാക്ക് ഉപയോഗിച്ചാല്‍ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് മേഗന്‍ റോബിന്‍സാണ് ഈ വിഷയത്തില്‍ രസകരമായ ഗവേഷണം നടത്തിയത്. പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ 'നമ്മള്‍' എന്ന വാക്ക് എത്രമാത്രം പറയുന്നുവോ അത്രമാത്രം അവരുടെ ബന്ധം സുദൃഢമാക്കുമത്രേ.

'ഞാന്‍' എന്ന വാക്കാണത്രേ പങ്കാളികള്‍ക്കിടയിലെ അപകടം പിടിച്ച വാക്കുകളിലൊന്ന്. 'ഞാന്‍' എന്ന് പറയുന്നതോടെ രണ്ടുപേരും സ്വതന്ത്രമായ രണ്ട് വ്യക്തികളായി നില്‍ക്കും. അതേസമയം 'നമ്മള്‍' എന്ന് പറയുന്നതോടെ പരസ്പരമുള്ള ആശ്രയം വെളിവാകുകയും, ബന്ധത്തില്‍ വിശ്വാസം ഉടലെടുക്കുകയും ചെയ്യുന്നതായും പഠനം കണ്ടെത്തി. പങ്കാളികള്‍ക്കിടയിലെ സ്‌നേഹം പോലും ഈ ഇടപെടലില്‍ സ്വാധീനപ്പെടുമത്രേ.

അയ്യായിരത്തിലധികം പേരെയാണ് മേഗന്‍ പഠനത്തിനായി ഉപയോഗിച്ചത്.  'നമ്മള്‍' എന്നാവര്‍ത്തിച്ചുപറയുന്നവരില്‍ ഇക്കാര്യങ്ങളെല്ലാം ശുഭകരമായാണ് നിലനില്‍ക്കുന്നതെന്ന് മേഗന്‍ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ