ജീവിതം

പ്രളയബാധിതര്‍ക്ക് കൂടൊരുക്കാന്‍ അഗസ്റ്റിന്‍ തയ്യാര്‍! ഏഴ് സെന്റ് ഭൂമിയുമുണ്ട്, ഇനി വേണ്ടത് കൈകോര്‍ക്കാന്‍ തയ്യാറുള്ള സുമനസ്സുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ര്‍വതും പ്രളയം കവര്‍ന്നവര്‍ക്ക് കൂടൊരുക്കാന്‍ നിറഞ്ഞ മനസുമായി ഒരു കൊച്ചിക്കാരന്‍. സ്വന്തമായുള്ള ഏഴ് സെന്റ് ഭൂമിയില്‍ പ്രളയബാധിതര്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ തന്നെ സഹായിക്കാന്‍ മനസുള്ളവര്‍ക്കും ഇദ്ദേഹത്തിന്റെ ക്ഷണമുണ്ട്. പിഴല ദ്വീപില്‍ തന്റെ ഉടമസ്ഥതയിലുള്ള ഏഴ് സെന്റ് ഭൂമിയിലാണ് അഗസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ പാര്‍പ്പിട പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഫ്‌ളാറ്റ് പോലെ ഒരു ബഹുനില കെട്ടിടം നിര്‍മിച്ച് ഒരു കിടപ്പുമുറിയും ഹാളും അടുക്കളയും ശുചി മുറിയുമുള്ള യൂണിറ്റുകള്‍ തയ്യാറാക്കി പ്രളയ ബാധിതര്‍ക്ക് കൈമാറുകയാണ് ലക്ഷ്യം. എന്നാല്‍ ഇതുവരെ ആരും സഹായം ആവശ്യപ്പെട്ട് തന്റെ അടുക്കല്‍ വന്നിട്ടില്ലെന്നും താനിത് സ്വമേഥയാ ചെയ്യുന്നതാണെന്നും അഗസ്റ്റിന്‍ സമകാലിക മലയാളത്തോട് പറഞ്ഞു. ഹൈബി ഈഡന്‍ എംഎല്‍എയുമായും എംഎല്‍എ എസ് ശര്‍മ്മയുമായും അഗസ്റ്റിന്‍ പദ്ധതിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

വീടുകള്‍ അര്‍ഹരായര്‍ക്ക് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതൊന്നും ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങളൊന്നും അതിന് തടസ്സമാകില്ലെന്നും അഗസ്റ്റിന്‍ പറയുന്നു. അര്‍ഹരായ ആളുകളെ കണ്ടെത്താനുള്ള ശ്രമവും നടത്തിവരുന്നുണ്ട്.

ഫ്‌ളാറ്റിനോട് ചേര്‍ന്ന് കമ്മ്യൂണിറ്റി ഹോളും പരിഗണനയിലുണ്ട്. കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കാനായി എഞ്ചിനിയറെ ഏല്‍പ്പിച്ചു കഴിഞ്ഞു.

അതേസമയം, സഹായമായി പണം പ്രതീക്ഷിക്കുന്നില്ലെന്നും അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. അതല്ലാതെ കെട്ടിട നിര്‍മാണ സാമഗ്രികളായും തൊഴിലായും അവരവര്‍ക്ക് ചെയ്തു നല്‍കാന്‍ കഴിയുന്ന കാര്യങ്ങള്‍ അറിയിക്കാമെന്ന് അഗസ്റ്റിന്‍ പറഞ്ഞു. കെട്ടിടം പൂര്‍ണ്ണമായും നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറുള്ളവരുണ്ടെങ്കില്‍ അങ്ങനെയുള്ളവരെയും സ്വാഗതം ചെയ്യുന്നുവെന്നും അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ചെയ്തു വരികയാണ് അഗസ്റ്റിന്‍. ഒപ്പം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുമുണ്ട്. ഷിപ്പിംഗ് കോര്‍പ്പറേഷനില്‍ 30 വര്‍ഷത്തോളം പ്രവര്‍ത്തിച്ച വ്യക്തിയാണ് അഗസ്റ്റിന്‍. ഇദ്ദേഹവുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകള്‍: 9383481194, 9447727194
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു