ജീവിതം

അത്രമേല്‍ സ്‌നേഹിച്ചിരുന്നുവോ ആങ്ങളയെ... സഹോദരന്‍ മരിച്ച് രണ്ട് മാസത്തിനുള്ളില്‍ ജിഫിലിയും യാത്രയായി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

 ചെങ്ങന്നൂര്‍ : സഹോരന്‍ മരിച്ച് മാസങ്ങള്‍ക്കുള്ളില്‍ അതേ രീതിയില്‍ മരിച്ച അനുജത്തി ഹൃദയ നൊമ്പരമാകുന്നു. ചെങ്ങന്നൂരിലെ ജോര്‍ജ്- സോഫി ദമ്പതിമാരുടെ മക്കളാണ് മാസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്. 24 വയസ്സായിരുന്നു. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു ജിഫിലിയുടെ അന്ത്യം. 

സ്വകാര്യ സ്ഥാപനത്തില്‍ സേഫ്്റ്റി ഓഫീസറായി ജോലി ചെയ്തിരുന്ന ജിഫിന്‍ ഉറക്കത്തിനിടയില്‍ ഹൃദയാഘാതമുണ്ടായാണ് മരിച്ചത്. രാത്രിയില്‍ ജോലി സ്ഥലത്ത് വച്ചായിരുന്നു അന്ത്യം.

 ജിഫിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജിഫിലി പാടിയ പാട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ കേള്‍ക്കുന്നവരിലെല്ലാം നൊമ്പരം ഉണര്‍ത്തുകയാണ്. മറുകരയില്‍ നാം കണ്ടിടും എന്ന് ആരംഭിക്കുന്ന ക്രിസ്തീയ ഗാനമാണ് ജിഫിലി പാടിയത്. 

ഉറങ്ങാന്‍ കിടന്ന മകള്‍ രാവിലെയായിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ റൂമിലെത്തി നോക്കിയപ്പോഴാണ് ജീവനറ്റ ശരീരം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ