ജീവിതം

ഇതൊരു ബ്രൈഡല്‍ ഷോപ്പാണ്: പക്ഷേ ഇവിടെയുള്ള വസ്ത്രങ്ങള്‍ക്കൊരു പ്രത്യേകതയുണ്ട്

സമകാലിക മലയാളം ഡെസ്ക്

തുണിക്കടകളുടെയെല്ലാം പുറത്ത് വസ്ത്രങ്ങള്‍ ഡിസ്‌പ്ലേ ചെയ്ത് വയ്ക്കാറുണ്ട്. അതുകണ്ടാണ് മിക്കവരും കടയിലേക്ക് കയറുന്നതും. ആകാര വടിവുള്ള പ്രതിമയുടെ പുറത്തു തൂക്കുന്ന വസ്ത്രങ്ങളേ നമ്മളിതുവരെ കണ്ടിട്ടുള്ളു. എന്നാല്‍ ഇംഗ്ലണ്ടിലെ ഒരു ബ്രൈഡല്‍ ഷോപ്പിന് മുന്നില്‍ ചെന്നാല്‍ കാണുക വീല്‍ചെയറില്‍ ഇരിക്കുന്ന വിവാഹ വസ്ത്രമാണ്.

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലുള്ള ഒരു ഡിസൈനറുടെ ബ്രൈഡല്‍ ഷോപ്പാണിത്. മനോഹരമായി അലങ്കരിച്ച വീല്‍ചെയറില്‍ ക്രിസ്തീയ ആചാരപ്രകാരമുള്ള വെള്ള വിവാഹ വസ്ത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 36കാരിയായ ബെത് വില്‍സണ്‍ ആണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സഹോദരിയായ ലോറ അലനൊപ്പം നടത്തുന്ന ഷോപ്പിലാണ് വില്‍സണ്‍ വ്യത്യസ്തമായി വീല്‍ചെയറിലിരിക്കുന്ന വസ്ത്രം പ്രദര്‍ശനത്തിന് വെച്ചത്.

ഇങ്ങനെയൊരു ആശയത്തിന് പിന്നില്‍ വില്‍സണ് പ്രേത്യേക കാരണങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വില്‍സന്റെ ജീവിതവും വീല്‍ചെയറിലാണ്. ഈ വസ്ത്രങ്ങളെല്ലാം ഡിസൈന്‍ ചെയ്യുന്നതും അങ്ങനെയാണ്. തങ്ങളുടെ ഈ ആശയത്തോട് എല്ലാവരും പോസിറ്റീവ് ആയാണ് പ്രതികരിച്ചതെന്ന് ഈ സഹോദരിമാര്‍ പറയുന്നു. 

'ഇവിടെ ധാരാളം ബ്രൈഡല്‍ ഷോപ്പുകളുണ്ട്. പക്ഷേ ഇങ്ങനെയൊരെണ്ണം സാധ്യതയില്ല. ഇങ്ങനെയൊരു ഷോപ്പ് തുറക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു'- അലന്‍ പറയുന്നു. നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു എന്നോ അവസ്ഥ എന്താണെന്നോ എന്നുള്ള കാര്യങ്ങളൊന്നും വിഷയമല്ല, ലോകത്തില്‍ എല്ലാവരും വിവാഹം കഴിക്കുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ഒരിക്കലും ഒരു വിവാഹവസ്ത്രം ആവശ്യമില്ല. പക്ഷേ അംഗവൈകല്യമുള്ളവര്‍ക്ക് വേണ്ടി ഈ വസ്ത്രം തയാറാക്കി അത് പ്രദര്‍ശിപ്പിക്കുമ്പോള്‍ ഞാന്‍ തികച്ചും സന്തോഷവതിയാണ്. കാരണം അംഗവൈകല്യമുള്ളവര്‍ എപ്പോഴും അദൃശ്യര്‍ കൂടിയായരിക്കും. നടക്കാന്‍ കഴിയുന്നവരുടെ ലോകത്തില്‍ അവര്‍ അംഗീകരിക്കപ്പെടുക എന്നത് വലിയ കാര്യമാണ്'- വില്‍സണ്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്