ജീവിതം

കല്യാണക്കുറിയില്‍ ഭരണഘടനയുടെ ആമുഖം ! ഇതെന്താ സംഭവമെന്ന് നാട്ടുകാര്‍, വൈറലായ ആ കുറി ദാ ഇവിടുണ്ട്

സമകാലിക മലയാളം ഡെസ്ക്

 ഭരണഘടനയുടെ ആമുഖം എഴുതിച്ചേര്‍ത്ത് തയ്യാറാക്കിയ കല്യാണക്കുറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹ ക്ഷണക്കത്തിന് എന്തെങ്കിലുമൊരു പ്രയോജനം വേണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിലെന്നാണ് കല്യാണച്ചെക്കനായ റമീസ് പറയുന്നത്. കല്യാണക്കുറിയുടെ ഒരുഭാഗത്ത് ഭരണഘടനയുടെ ആമുഖം കണ്ടിട്ട് ഇത് നീ തന്നെ എഴുതിയതാണോ എന്ന് ചോദിച്ചവരുണ്ടെന്നും റമീസ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് യുവാവ് ഈ വെറൈറ്റി കല്യാണക്കുറി വിശേഷം പങ്കുവച്ചത്

ചില സാമൂഹിക ശാസ്ത്ര പരീക്ഷണങ്ങള്‍ 

വിവാഹ ക്ഷണക്കത്ത് അടിക്കുനെങ്കില്‍ അതിന് മറ്റെന്തെകിലും പ്രയോജനം കൂടി വേണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് മറുവശത്ത് ഭരണഘടനയുടെ ആമുഖം അച്ചടിക്കാന്‍ തീരുമാനിക്കുന്നത്. കാര്‍ഡ് ഹാന്‍ഡ് മെയ്ഡ് പേപ്പറില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് കളര്‍ ചെയ്ത് തരാം എന്നേറ്റത് Ashiqua Sulthana യും കൂട്ടുകാരി എല്‍സമ്മയും ചേര്‍ന്ന് നടത്തുന്ന eastudio ആണ്. 
കുറെ പേര്‍ക്കൊക്കെ ഇതിനകം കാര്‍ഡ് കൊടുത്തു.


രസകരമാണ് പ്രതികരണങ്ങള്‍. 
' ഇത് തന്നെ എഴുതിയതാണോ ? ' 
' ഇതും നിന്റെ കല്യാണവും തമ്മില്‍ എന്താണ് ബന്ധം ? ' 
അങ്ങനെ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍. ഒരു മത ഗ്രന്ഥത്തിലെ വരികള്‍ ആണ് അടിച്ചു കൊടുത്തിരുന്നതെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ഒന്നും ഉണ്ടാവുകയില്ല എന്നറിയാം.
മത ബിംബങ്ങള്‍ പോലെ തന്നെ വായിക്കുകയും ഓര്‍മയില്‍ വെക്കുകയും ചെയ്യേണ്ട ഒന്നാണ് ഭരണഘടന എന്ന് കാര്‍ഡ് കിട്ടിയ 10 പേരില്‍ ഒരാള്‍ക്ക് തോന്നിയാലും അതൊരു വിജയമാണ്, കാരണം ഒരു നാടിന്റെ നല്ല സംസാകാരമെന്നത് അവിടുത്തെ ജനതയുടെ നീതി ബോധമാണ്. ഭരണഘടനയാണ് ഉയര്‍ത്തിപിടിക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ