ജീവിതം

നായ്ക്കള്‍ക്ക് വേണ്ടി ജീവിച്ചു: ഒടുവില്‍ മധ്യവയസ്‌കനെ 18 വളര്‍ത്തുനായ്ക്കള്‍ കടിച്ച് തിന്നു

സമകാലിക മലയാളം ഡെസ്ക്

ജമാനഭക്തിയുടെ കാര്യത്തില്‍ നായ്ക്കളെ കഴിഞ്ഞേയുള്ളു മറ്റ് മൃഗങ്ങള്‍. യജമാനന് വേണ്ടി മരിക്കാന്‍ വരെ തയാറാകുന്ന വളര്‍ത്ത് നായ്ക്കളെക്കുറിച്ച് ഏറെ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായൊരു സംഭവം നടന്നിരിക്കുകയാണ്.

യുഎസിലെ ടെക്‌സാസില്‍ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിച്ചിരുന്ന മധ്യവയസ്‌കനെ പതിനെട്ട് നായ്ക്കള്‍ ചേര്‍ന്ന് കടിച്ച് തിന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേള്‍ക്കുന്നത്. ഫ്രെഡി മാക്ക് എന്നയാള്‍ക്ക് സ്വന്തം വളര്‍ത്ത് മൃഗങ്ങളില്‍ നിന്നും അസ്വാഭാവികമായ പെരുമാറ്റം നേരിടേണ്ടി വന്നത്. 

ടെക്‌സാസിന് സമീപം വെനസ് എന്ന ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്ന ഫ്രെഡി മാക്ക് വീട്ടില്‍ ഒറ്റക്കായിരുന്നു. 57കാരനായ ഇയാള്‍ക്ക് കൂട്ടായി വ്യത്യസ്ത ബ്രീഡുകളില്‍പ്പെട്ട 18 നായ്ക്കള്‍ മാത്രമാണുണ്ടായിരുന്നത്. 

കഴിഞ്ഞ ഏപ്രിലിലാണ് ഫ്രെഡിയെ കാണാതായെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടുവളപ്പില്‍ നടത്തിയ തെരച്ചിലില്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്റെ എല്ലുകള്‍  കണ്ടെത്തിയതോടെ സംശയം തോന്നിയ പൊലീസ് ഇവ ഡിഎന്‍എ പരിശോധനക്ക് വിധേയമാക്കി. 

പിന്നീട് നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് തന്നെ മുടിയുടെ അവശിഷ്ടങ്ങളും പറമ്പില്‍ നിന്ന് വസ്ത്രങ്ങളും കണ്ടെടുത്തു. ഡിഎന്‍എ ഫലം ലഭിച്ചപ്പോഴാണ് മരിച്ചത് ഇവയുടെ ഉടമയായ ഫ്രെഡി മാക്കാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് മൃതദേഹം പൂര്‍ണമായും തിന്നുതീര്‍ത്തിരുന്നു. എല്ലും മുടിയുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിപ്പിച്ചത്. നായ്ക്കളുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടത് അതോ അസുഖം മൂലം മരണമടഞ്ഞ ശേഷം മൃതദേഹം നായ്ക്കള്‍ തിന്നുതീര്‍ത്തതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ആക്രമണ സ്വഭാവം കൂടുതലായ ഈ നായ്ക്കളില്‍ രണ്ടെണ്ണത്തെ മറ്റുനായ്ക്കള്‍ കൊന്നിരുന്നു. ബാക്കിയുള്ള 16 നായ്ക്കളെ പൊലീസ് പിടികൂടിയെങ്കിലും ആക്രമണസ്വഭാവം പ്രകടിപ്പിച്ചതിനാല്‍ ഇതില്‍ 13 നായ്ക്കളെ പിന്നീട് കൊല്ലുകയായിരുന്നു. 

നായ്ക്കളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഫ്രെഡി അവയ്ക്ക് വേണ്ട ഭക്ഷണവും പരിപാലനവും നല്‍കുന്നതിലും പിശുക്ക് കാണിച്ചിരുന്നില്ല. 
യജമാനഭക്തിയുള്ളവരാണ് നായ്ക്കള്‍. ഉടമയോടുള്ള നന്ദി പല അവസരങ്ങളിലും പ്രകടമാക്കുന്ന വളര്‍ത്തുനായ്ക്കളുടെ പൊതുസ്വാഭാവരീതിയില്‍ നിന്നും വ്യത്യസ്തമായി ഉടമയെ കടിച്ചുതിന്ന വളര്‍ത്തുനായ്ക്കളുടെ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു