ജീവിതം

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ദൗത്യം; ചന്ദ്രയാന്‍ 2ന് പിന്നില്‍ അണിനിരന്നത് കരുത്തുറ്റ പെണ്‍പട

സമകാലിക മലയാളം ഡെസ്ക്

ന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 2 കുതിച്ചുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൗത്യന് പിന്നിലെ പ്രധാന ശക്തികളെല്ലാം സ്ത്രീകളാണ്. 978കോടി ചെലവഴിച്ച പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും മിഷന്‍ ഡയറക്ടറും സ്ത്രീകളാണ്. പദ്ധതിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചലരില്‍ 30ശതമാനത്തോളം ആളുകള്‍ സ്ത്രീകളാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് സാറ്റലൈറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയായ വനിത ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഋതു കരിദാള്‍ ആണ് പദ്ധതിയുടെ ഡപ്യൂട്ടി ഓപ്പറേഷന്‍ ഡയറക്ടര്‍. 

തിങ്കളാഴ്ച പുലര്‍ച്ചെ 2.51നാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ പേടകം വഹിച്ചുള്ള റോക്കറ്റുകള്‍ കുതിച്ചുയരുന്നത്. ജിഎസ്എല്‍ വി, മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിക്ഷേപണം. ചന്ദ്രന്റെ ഇരുണ്ടഭാഗമായ ദക്ഷിണ ധ്രുവം കണക്കാക്കി, റോക്കറ്റ് മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ സഞ്ചരിക്കും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ.ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ കറങ്ങുന്ന  ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രനില്‍  സഞ്ചരിച്ചു പര്യവേക്ഷണം നടത്തുന്ന റോവര്‍ എന്നിവയടങ്ങിയതാണ് പേടകം. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമേറിയ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്.

ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ജലം ടൈറ്റാനിയം മഗ്‌നീഷ്യം തുടങ്ങിയവയുടെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍  ചന്ദ്രയാന്‍ രണ്ടിലൂടെ  ലഭിക്കുമെന്നാണ് പ്രതീക്ഷ. ജലസാന്നിധ്യം സ്ഥിരീകരിച്ചാല്‍ ഭാവിയില്‍ ഇതര ഗ്രഹങ്ങളിലേക്കുള്ള പര്യവേക്ഷണത്തിന്റെ ഇടത്താവളമായി ചന്ദ്രനെ ഉപയോഗിക്കാനാകുമെന്നാണ്  ശാസ്ത്രലോകം  കണക്കുകൂട്ടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല