ജീവിതം

വീടിന്റെ മുന്നിലെ ക്യാമറയില്‍ പതിഞ്ഞത് 'ദുര്‍ഭൂതം';  ഞെട്ടിത്തരിച്ച് വീട്ടമ്മ, വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

രാവിലെ എഴുന്നേറ്റ് വീട്ടിലെ സെക്യൂരിറ്റി ക്യാമറയില്‍ വെറുതേ ഒന്ന് നോക്കിയതാണ് വിവിയന്‍ ഗോമസ്‌.  ഞെട്ടിത്തരിച്ച് കുറേ നേരം ഇരുന്നു. വീണ്ടും വീണ്ടും ആ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് കണ്ടുനോക്കി. കാര്‍ പോര്‍ച്ചില്‍ കിടക്കുന്ന വാഹനത്തിന്റെ ഇടത് വശത്ത് കൂടി ഒരു നിഴല്‍. പെട്ടെന്ന് അത് മുന്നോട്ട് നീങ്ങി. പിന്നെ ക്യാമറയില്‍ കാണുന്നത് മെലിഞ്ഞ് 'എല്‍ഫ്' (വേതാള രൂപം) പോലെ ഒരു രൂപം നൃത്തച്ചുവടുകളോടെ നടന്ന് നീങ്ങുന്ന കാഴ്ചയാണ് ജനാലയ്ക്കരികിലെ ക്യാമറ ഒപ്പിയെടുത്തത്. ഗേറ്റിന് സമീപമുള്ള രണ്ട് ക്യാമറകളും പരിശോധിച്ചുവെങ്കിലും ഈ ദൃശ്യങ്ങള്‍ അവയില്‍ പതിഞ്ഞിരുന്നില്ലെന്നും വിഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ച് അവര്‍ കുറിച്ചു.

 വിഡിയോയ്ക്ക് താഴെ ഇത് ഫോട്ടോഷോപ്പ് ആണെന്നും പാവകളിയാണെന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഹാരി പോര്‍ട്ടര്‍ സീരിസിലെ ഡോബിയാണെന്നും അതല്ല, ഏതോ കുട്ടി പറ്റിക്കുന്നതിനായി ചെയ്തതാവാം എന്നും കമന്റുകള്‍ വന്നിട്ടുണ്ട്. 

 എന്നാല്‍ ഫോട്ടോഷോപ്പോ പറ്റിക്കാനുള്ള വിഡിയോയോ ഒന്നുമല്ലെന്നും സമീപത്തുള്ള മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറകളില്‍ ഇത്തരം ദൃശ്യം ഇതേ ദിവസം പതിഞ്ഞിട്ടുണ്ടോയെന്ന് അറിയുന്നതിന് മാത്രമാണ് താന്‍ ഇത് പങ്കുവച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്തായാലും ഇന്നലെ അവര്‍ പങ്കുവച്ച വിഡിയോ ഇതുവരെ ഒന്നരലക്ഷത്തിലേറെ പേരാണ് ഫേസ്ബുക്കില്‍ മാത്രം പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്