ജീവിതം

ഒന്ന്‌ ഉറങ്ങാന്‍ കിടന്നതാ, ഉണര്‍ന്നപ്പോള്‍ കട്ടിലിനു ചുറ്റും ഫയര്‍ഫോഴ്‌സ്‌; ഞെട്ടി ഒമ്പതാം ക്ലാസുകാരന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്നു ഉറങ്ങിയെണീറ്റപ്പോൾ വീട്ടിൽ സംഭവിച്ച കോലാഹലങ്ങൾ കണ്ട് ഒമ്പതാം ക്ലാസുകാരന്‍ അക്ഷരാർത്ഥത്തിൽ ഞെട്ടി. മകനെ ഫ്ലാറ്റിലാക്കി രാവിലെ ജോലിക്ക് പോയതാണ് അമ്മ. ഡോക്‌ടറായ അമ്മ ജോലിക്കിടയിൽ മകനെ ഒന്ന് വിളിച്ചുനോക്കി. അവിടുന്നാണ് സംഭവകഥയുടെ തുടക്കം. 

പലതവണ വിളിച്ചിട്ടും മകൻ എഴുന്നേറ്റില്ല. ഇതേത്തുടർന്ന് അടുത്തു താമസിക്കുന്ന ബന്ധുവിനെ  വിവരമറിയിച്ചു. ഇയാൾ ഫ്ലാറ്റിൽ എത്തി നോക്കിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയിട്ടുണ്ട്. കോളിങ് ബെൽ അടിച്ചിട്ടും വിളിച്ചു നോക്കിയിട്ടുമൊന്നും ഒരു അനക്കവുമില്ല. ഇതോടെ പരിഭ്രാന്തിയിലായ അമ്മ ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. 

മിന്നല്‍വേഗത്തില്‍ ഫയര്‍ ഫോഴ്സ് സംഭവസ്‌ഥലത്തേക്കു പാഞ്ഞെത്തി.  മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ പിന്നിലെ ബാല്‍ക്കണിയിലേക്ക്‌ ഏണി വച്ച്‌ കയറി. പിൻവശത്തെ വാതിൽ പൂട്ടിയിരുന്നില്ല. ഫ്ലാറ്റിൽ കയറി നോക്കിയപ്പോൾ പയ്യൻ സുഖമായി കിടന്നുറങ്ങുന്നു. ഫോൺ സൈലന്റ് മോഡിൽ തൊട്ടടുത്തുതന്നെയുണ്ട്

ഉറക്കം എഴുന്നേറ്റപ്പോൾ ചുറ്റും അപ്രതീക്ഷിതരായ അതിഥികളെ കണ്ട് കുട്ടി ശരിക്കും ഞെട്ടി. ഒടുവിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ആളെ ശാന്തനാക്കുന്ന ജോലിയും ഫയർഫോൾ ഏറ്റെടുത്തു. കൊച്ചുകടവന്ത്രയിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലാണ് സംഭവം. ഗാന്ധിനഗര്‍ ഫയര്‍ സ്‌റ്റേഷനിലെ ഉദ്യോ​ഗസ്ഥരാണ് സംഭവസ്ഥലത്തെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്