ജീവിതം

93കാരി മുത്തശ്ശിക്ക് ജയിലില്‍ കിടക്കണം: വിചിത്ര അന്ത്യാഭിലാഷം സാധിച്ച് കൊടുത്ത് പൊലീസുകാര്‍

സമകാലിക മലയാളം ഡെസ്ക്

ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ നടക്കാതെ പോയ പല കാര്യങ്ങളും മരിക്കുമെന്നുറപ്പായ നിമിഷങ്ങളില്‍ സാധിക്കണമെന്ന് മിക്കവര്‍ക്കും തോന്നാറുണ്ട്. മരണത്തിലേക്ക് നയിക്കുന്ന മാരകരോഗം ബാധിച്ചവരും വാര്‍ധക്യത്തിലെത്തിയവരുമൊക്കെയാണ് തങ്ങളുടെ അന്ത്യാഭിലാഷങ്ങള്‍ ഓരോന്നായി സഫലീകരിക്കുക.

ഇതുവരെ കാണാത്ത സ്ഥലങ്ങള്‍ കാണണമന്നും ദൂരെയുള്ള പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കണമെന്നുമെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണക്കാര്‍ക്ക് തോന്നാറുള്ളതാണ്. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ കിടക്കണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും?. 

ബ്രിട്ടനിലെ പാം സ്മിത്ത് എന്ന 93കാരി മുത്തശ്ശിക്കാണ് വിചിത്രമായ അന്ത്യാഭിലാഷം തോന്നിയത്. സംഭവം അല്‍പം കടുപ്പമാണെങ്കിലും വീട്ടുകാരും പൊലീസുകാരും ചേര്‍ന്ന് ഇവരുടെ അവസാനത്തെ ആഗ്രഹം അങ്ങ് സാധിപ്പിച്ച് കൊടുത്തു. പാം സ്മിത്തിന്റെ കൊച്ചുമകള്‍ ജോയ്‌സി ബേഡ് ആണ് കാര്യങ്ങള്‍ക്ക് മുല്‍കൈയെടുത്ത് സംഭവം നടത്തിക്കൊടുത്തത്.

അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ പ്രതിക്ക് ഉണ്ടാകുന്ന അനുഭവങ്ങളെല്ലാം അടുത്തറിയണമെന്നായിരുന്നു സ്മിത്തിന്റെ ആഗ്രഹം. തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ സ്മിത്തിനെ വിലങ്ങ് വെച്ച് ലോക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഒരു ചായയും കേക്കും കഴിച്ച് തീരുന്ന അത്രയും സമയും സെല്ലിലും അടച്ചു. ഇതോടെ സ്മിത്തിന് സന്തോഷമായി.  

പൊലീസുകാരും സ്മിത്തിന് വേണ്ടി സന്തോഷത്തോടെയാണ് പ്രവര്‍ത്തിച്ചത്. 'ഈ മുതിര്‍ന്ന സ്ത്രീയുടെ സന്തോഷത്തിന് വേണ്ടി അല്‍പസമയം നീക്കി വയ്ക്കാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല'- നോര്‍ത്ത് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ പൊലീസ് സ്റ്റേഷനിലെ ചീഫ് ഇന്‍സ്‌പെക്ടര്‍ ഡെന്നിസ് പൈ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്