ജീവിതം

ചന്ദ്രനെ തൊടും മുമ്പ് ഭൂമിക്കൊപ്പമൊരു സെൽഫി; ബഹിരാകാശത്ത് നിന്നും ഭൂമിയുടെ ചിത്രം പകർത്തി 'ഹീബ്രു ഫോർ ജെനിസിസ്'

സമകാലിക മലയാളം ഡെസ്ക്

ന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ഭൂമിയ്ക്കൊപ്പം സെൽഫി പകർത്തിയിരിക്കുകയാണ് 'ഹീബ്രു ഫോർ ജെനിസിസ്'. ഇസ്രയേലിന്റെ ആദ്യ  ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ഹീബ്രു ഫോർ ജെനിസിസ്. ഭൂമിയിൽ നിന്നും 35,000 കിലോമീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് എന്നാലിനിയൊരു സെൽഫി എടുത്തുകളയാം എന്ന് ഹീബ്രു ഫോർ ജെനിസിസ് ചിന്തിച്ചത്. അങ്ങനെ പകർത്തിയ സെൽഫി  ഇസ്രയേലിന്റെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ സ്പേസ് ഐ എൽ ആണ് ട്വിറ്ററിൽ പങ്കുവച്ചത്. 

ഓസ്ട്രേലിയ  വ്യക്തമായി കാണാം, ഇസ്രയേൽ നീണാൽ വാഴട്ടെ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. സെൽഫിയിൽ ബഹിരാകാശ വാഹനത്തിന്റെ ഒരു ഭാ​ഗവും ഭൂമിയും കാണാം. 

2018 ഫെബ്രുവരിയിലാണ് ഇസ്രയേൽ ജെനിസിസിനെ വിക്ഷേപിച്ചത്. ഇലോൺ മസ്കിന്റെ ഫാൽകൺ 9 റോക്കറ്റാണ്  ഈ ആളില്ലാ വാഹനത്തെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഏപ്രിൽ 11 നാണ് ആളില്ലാ വാഹനമായ ജെനിസിസ് ചന്ദ്രനിൽ എത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്