ജീവിതം

താലികെട്ടാന്‍ വരനെത്തിയത് മദ്യപിച്ച് ലക്കുകെട്ട്:  വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

സമകാലിക മലയാളം ഡെസ്ക്

വിവാഹവേദിയിലേക്ക് വരന്‍ മദ്യപിച്ച് ബോധമില്ലാതെ വന്നതിനെത്തുടര്‍ന്ന് വധു വിവാഹം വേണ്ടെന്ന് വെച്ചു. ഇരുപതു കാരിയായ റിങ്കി കുമാരിയാണ് വരന്‍ ബബ്‌ലു കുമാര്‍ മദ്യപിച്ച്  വിവാഹവേദിയിലെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ബീഹാറിലെ ദുമാരി ചാപി എന്ന ഗ്രാമത്തിലാണ് സംഭവം. 

'വരന്‍ പരിസരബോധം പോലുമില്ലാതെ അമിതമായി മദ്യപിച്ചിരുന്നു. അയാള്‍ വേദിയില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് എന്റെ മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു,' പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറഞ്ഞു. ബബ്ലു കുമാറിന് വിവാഹ ചടങ്ങുകള്‍ക്കായി വേദിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നെന്ന് ബന്ധുക്കളും വ്യക്തമാക്കി.

ഇരുകുടുംബങ്ങളും യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നില്‍ക്കുകയായിരുന്നു. അതേസമയം യുവതിയുടെ ബന്ധുക്കള്‍ നേരത്തെ നല്‍കിയ സ്ത്രീധനം വരന്റെ ബന്ധുക്കളില്‍ നിന്ന് തിരികെ വാങ്ങിയശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് പോകാന്‍ അനുവദിച്ചത്. 

ഒരു മാസം മുന്‍പും ബീഹാറില്‍ മറ്റൊരു വിവാഹത്തിന് സമാനസംഭവം അരങ്ങേറിയിരുന്നു. ആ വിവാഹവും വധുവിന്റെ വിസമ്മതപ്രകാരം മുടങ്ങിപ്പോവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്